Photo: ANI
മുംബൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീയെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈയിലെ വാസൈ റോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യം കയറാന്‍ ശ്രമിച്ച സ്ത്രീയാണ് കാൽ വഴുതി വീണത്. ഒപ്പമുണ്ടായിരുന്ന പുരുഷന് സ്ത്രീയുടെ കൈയ്യില്‍ ബലമായി പിടിച്ചതുകൊണ്ട് മാത്രമാണ് അവര്‍ തീവണ്ടിക്ക് അടിയിലേക്ക് വീഴാതിരുന്നത്. ഉടന്‍തന്നെ മറ്റുയാത്രക്കാര്‍ ഓടിയെത്തി സ്ത്രീയെ വലിച്ച് പുറത്തെടുത്തു. അതിനുശേഷമാണ് തീവണ്ടി നിന്നത്.
Content Highlights: Woman Slips Trying To Board Moving Train, Passengers Rescue Her
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..