ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി യുവതി; കസ്റ്റഡിയിലെടുത്ത ശേഷം വെറുതേ വിട്ട് പോലീസ്


ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ സമീപിച്ച ശേഷം ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കീഴ്‌പ്പെടുത്താനായിരുന്നു യുവാവിന്റെ പദ്ധതി.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ചെന്നൈ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് വെറുതേ വിട്ടു. തമിഴ്‌നാട്ടിലെ മിഞ്ചൂരിലാണ് സംഭവം. 21കാരിയായ യുവതിയാണ് ബലം പ്രയോഗിച്ച് തന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച 40കാരനെ കൊലപ്പെടുത്തിയത്. യുവതി സ്വയരക്ഷാര്‍ഥം ചെയ്ത കൃത്യമായതിനാലാണ് പോലീസ് ഇവരെ വെറുതേ വിടാന്‍ തീരുമാനിച്ചത്.

ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ സമീപിച്ച ശേഷം ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കീഴ്‌പ്പെടുത്താനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതി തള്ളിമാറ്റി. നിലത്ത് വീഴുകയും യുവാവിന്റെ തല ഒരു കല്ലില്‍ ഇടിച്ച് മരണം സംഭവിക്കുകയുമായിരുന്നു.

അക്രമിക്കാന്‍ ശ്രമിച്ചയാളെ യുവതി തന്നെ സമീപത്ത് മറവ് ചെയ്ത ശേഷം ഭര്‍ത്താവിനോട് വിവരം പറയുകയും ചെയ്തു. ഭര്‍ത്താവും കൂടെ ജോലി ചെയ്യുന്നവരും സംഭവസ്ഥലത്തേക്ക് എത്തിയപ്പോള്‍ ചില നാട്ടുകാര്‍ അവിടെ എത്തയിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.

മൃതദേഹം കണ്ടെടുത്ത ശേഷം ദുരൂഹ മരണത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. മരിച്ചയാളെക്കുറിച്ച് പ്രദേശവാസികളോട് പോലീസ് വിവരം ആരാഞ്ഞെങ്കിലും ആര്‍ക്കും തന്നെ ഇയാളെ മുന്‍പ് കണ്ട പരിചയം ഇല്ലായിരുന്നു.

പിന്നീട് യുവതിയാണ് കൊലപാതകം നടത്തിയതെന്ന് മനസ്സിലാക്കിയ പോലീസ് ഐ.പി.സി. സെക്ഷന്‍ 100 അനുസരിച്ച് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. സ്വന്തം മാനം രക്ഷിക്കുന്നതിന് വേണ്ടി ചെയ്തതാണെന്ന് തെളിഞ്ഞതിനാലാണ് യുവതിയെ വിട്ടയച്ചതെന്ന് തിരുവള്ളൂര്‍ എസ്.പി വരുണ്‍ കുമാര്‍ പറഞ്ഞു.

Content Highlights: Woman set free by police who killed a man while trying to sexually assault her

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented