യുവതിക്കെതിരെ ആക്രോശിക്കുന്ന ടിടിഇ. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും | Photo:Twitter@karishma_behera
ബെംഗളൂരു: കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇയെ സസ്‌പെന്‍ഡ് ചെയ്ത് ദക്ഷിണ റെയില്‍വേ. ടിക്കറ്റില്ലെന്ന് ആരോപിച്ച് യുവതിയെ ട്രെയിനില്‍ നിന്നും ഇയാള്‍ പുറത്തിറക്കിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
തന്റെ പക്കല്‍ ടിക്കറ്റുണ്ടെന്ന് യുവതി വ്യക്തമാക്കിയെങ്കിലും ഇയാള്‍ അവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ടിക്കറ്റുണ്ടെന്നും താന്‍ പോലീസിനെ വിളിക്കുമെന്നും യുവതി പറയുമ്പോള്‍ ഇതെന്റെ ജോലിയാണെന്നാണ് ടിടിഇ വാദിക്കുന്നത്. ആരെ വേണമെങ്കിലും വിളിച്ചോ എന്നും പെട്ടെന്ന് ടിക്കറ്റ് കാണിച്ചിട്ട് പോകാനും ഇയാള്‍ ആക്രോശിക്കുന്നു. സംഭവത്തില്‍ പതറിപ്പോയ യുവതി കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം സഹയാത്രികര്‍ യുവതിക്കൊപ്പം നിന്നു. ഇവരെ ശകാരിച്ച് നടന്നു പോകാന്‍ ശ്രമിച്ച ടി.ടി.ഇയെ സഹയാത്രികര്‍ ഷര്‍ട്ടിന് പിടിച്ച് തിരികെ കൊണ്ടു വരുന്നതും വിഡിയോയില്‍ കാണാം. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Content Highlights: Woman passenger alleges misbehavior by a TTE in Bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..