നാവികസേനയില്‍ വനിതാ ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി


ബി ബാലഗോപാല്‍

പുരുഷന് തുഴയാന്‍ കഴിയുന്നതുപോലെ സ്ത്രീയ്ക്കും കഴിയുമെന്ന് കോടതി

Supreme Court | Photo: ANI

ന്യൂഡല്‍ഹി: നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. രാജ്യത്തെ സേവിച്ച വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമനം നല്‍കാത്തത് നീതി നിഷേധം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പുരുഷന് തുഴയാന്‍ കഴിയുന്നതുപോലെ സ്ത്രീയ്ക്കും കഴിയുമെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നാവിക സേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് 2008-ല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ സേനയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നവര്‍ക്ക് ഈ വിലക്ക് തുടര്‍ന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നവരോടുള്ള നീതിനിഷേധമാണ് ഈ വിലക്കെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സ്ഥിരം കമ്മീഷന്‍ പദവിയിലേക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിയതിനാല്‍ പുരുഷന്മാര്‍ക്കുള്ള എല്ലാ അധികാരവും വനിതകള്‍ക്കും നല്‍കണം എന്ന് കോടതി നിര്‍ദേശിച്ചു. ലിംഗ വിവേചനം പാടില്ല എന്നും കോടതി വ്യക്തമാക്കി. നേരത്തെ കരസേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമിക്കുന്നതിനുള്ള വിലക്ക് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ച് നീക്കിയിരുന്നു.

Content Highlights: woman Navy officers get Supreme Court's backing for permanent commission

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented