തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ കാറിടിച്ച് 25-കാരിക്ക് ഗുരുതര പരിക്ക് | VIDEO


തേജശ്വിത | Photo : Screengrab / YouTube Video

ചണ്ഡീഗഢ്: വീടിനുസമീപം തെരുവുനായയ്ക്ക് ഭക്ഷണം നല്‍കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് 25-കാരിയ്ക്ക് ഗുരുതരപരിക്ക്. ചണ്ഡീഗഢില്‍ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാറിടിച്ച് തലയ്ക്ക് ഗുരുതരപരിക്കേറ്റ തേജശ്വിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്.

അപകടസമയത്ത് അമ്മ മഞ്ജീന്ദര്‍ കൗറും തേജശ്വിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. നായകള്‍ക്ക് ഇവര്‍ സ്ഥിരമായി ഭക്ഷണം നല്‍കുമായിരുന്നു. ശനിയാഴ്ച വീടിനടുത്തുള്ള ഫുട്പാത്തിന് സമീപത്താണ് ഇവര്‍ നായകള്‍ക്ക് ഭക്ഷണം നല്‍കിയത്. ഇതിനിടെയായിരുന്നു കാര്‍ പാഞ്ഞെത്തിയത്.

പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. അതേസമയത്ത് സമാന്തരമായ റോഡിലൂടെ ഒരു എസ് യു വി വേഗത്തില്‍ വരുന്നതും കാണാം. വളവ് കഴിഞ്ഞ് തേജശ്വിത നില്‍ക്കുന്ന റോഡിലേക്ക് തിരിഞ്ഞ വാഹനം തേജശ്വിതയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോകുന്നതും തേജശ്വിത നിലത്ത് വീണ് പിടയുന്നതും ദൃശ്യത്തിലുണ്ട്.

ഒപ്പമുണ്ടായിരുന്ന മഞ്ജീന്ദര്‍ കൗര്‍ സഹായത്തിനായി പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ഒരെണ്ണം പോലും നിര്‍ത്തിയില്ല. തുടര്‍ന്ന അവര്‍ വീട്ടിലേക്കും പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും വിളിക്കുകയും തേജശ്വിതയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയായ തേജശ്വിതയ്ക്ക് ബോധം തെളിഞ്ഞതായും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും തേജശ്വിതയുടെ കുടുംബം അറിയിച്ചു.

ആര്‍ക്കിടെക്ചറില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു തേജശ്വിതയെന്ന് അച്ഛന്‍ ഓജസ്വി കൗശല്‍ പറഞ്ഞു. അപകടത്തിനിടയാക്കിയ വാഹനത്തേയും ഡ്രൈവറേയും കണ്ടെത്താനായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Woman Hit By Car While Feeding Stray Dog, Chandigarh, Accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented