Photo: TWITTER/Sarvapriya Sangwan@DrSarvapriya
മുംബൈ: യാത്രക്കാരിക്കുമേല്‍ യാത്രക്കാരന് മൂത്രമൊഴിച്ച സംഭവത്തില്‍ വലിയ നാണക്കേടിലിരിക്കുകയാണ് എയര്‍ഇന്ത്യ. ഇപ്പോഴിതാ എയര്‍ ഇന്ത്യക്കെതിരെ മറ്റൊരു പരാതിയുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു യുവതി. മാധ്യമപ്രവര്‍ത്തകയായ സര്‍വപ്രിയ സങ്വാനാണ് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കിടെ തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ നിന്ന് ഒരു കല്ല് കിട്ടിയെന്ന് ട്വിറ്ററില്‍ ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തിയത്.
ഇന്ന് എയര്‍ഇന്ത്യ 215 യാത്രക്കിടെ എനിക്ക് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് കിട്ടിയതാണിത്. ക്രൂ അംഗമായ ജാഡോണിനെ ഇത് അറിയിച്ചു. ഇത്തരം അശ്രദ്ധ അംഗീകരിക്കാനാവില്ല.' എയര്‍ ഇന്ത്യയ്ക്ക് ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സര്‍വപ്രിയ പറഞ്ഞു.
നിരവധിയാളുകളാണ് ട്വീറ്റിന് പിന്തുണയറിയിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള വിമാനകമ്പനിയില്നിന്ന് ഇത്തരം അശ്രദ്ധ വര്‍ധിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം സര്‍വപ്രിയയുടെ ട്വീറ്റിന് എയര്‍ ഇന്ത്യ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും മറുപടി നല്കി. ഇത് ആശങ്കയുളവാക്കുന്നതാണെന്നും തങ്ങളുടെ കാറ്ററിങ് ടീമിനെ അടിയന്തിരമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ഇന്ത്യ അറിയിച്ചു. തങ്ങള്‍ക്ക് അല്‍പ്പ സമയം നല്‍കണം എന്നും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയറിക്കുന്നുവെന്നും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
Content Highlights: Woman got Stone In Meal Served On Air India Flight
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..