ഗാസിയാബാദിലെ കൂട്ടബലാത്സംഗം; നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നുവെന്ന് വനിതാകമ്മീഷന്‍


പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: ഗാസിയാബാദില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നുവെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍. അതിക്രൂരവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ് ഈ റിപ്പോര്‍ട്ട്. കേസിലെ എല്ലാ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണം. ഇവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

ഒക്ടോബര്‍ 16-നായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. സഹോദരന്റെ പിറന്നാളാഘോഷത്തിന് പോകാനായി റോഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കായി കാത്തുനിന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. കയ്യും കാലും കെട്ടി ബലാത്സംഗത്തിനിരയാക്കുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് അടിച്ചുകയറ്റുകയും ചെയ്തു. രണ്ട് ദിവസത്തോളം ക്രൂരപീഡനത്തിനിരയാക്കിയതിനുശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. അഞ്ച് പേരുള്ള സംഘമാണ് കൃത്യത്തിന് പിന്നിലുള്ളത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.



പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണണെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു. ഡല്‍ഹിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷസംബന്ധിച്ച ആശങ്കയും വനിതാകമ്മീഷന്‍ പങ്കുവെച്ചു.

Content Highlights: Woman gang-raped brutally in Ghaziabad; another 'Nirbhaya' struggling for life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented