
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി. മണലി ന്യൂ ടൗണില്‍ ഭാഗ്യരാജിന്റെ ഭാര്യ ഭവാനി(29)യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
തമിഴ്നാട്ടില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് ഒരു സ്ത്രീ ജീവനൊടുക്കുന്നത്. ഒരുവര്‍ഷത്തിനകം 20 ലക്ഷത്തിലേറെ രൂപ ചൂതാട്ടത്തിലൂടെ ഭവാനി നഷ്ടപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. സഹോദരികളോട് പണം കടംവാങ്ങിയും 20 പവന്‍ സ്വര്‍ണം വിറ്റ പണവും ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി ഉപയോഗിച്ചു.
ചൂതാട്ടം മതിയാക്കണമെന്നു വീട്ടുകാര്‍ ശാസിച്ചിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സംസാരിച്ചിരുന്ന ഭവാനി പെട്ടെന്ന് കുളിക്കാനെന്നു പറഞ്ഞ് പോവുകയായിരുന്നു. തുടര്‍ന്നാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. മൂന്നും ഒന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: online gambling Tamil Nadu suicide


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..