പ്രതീകാത്മക ചിത്രം | Getty Images
ഫരീദാബാദ് (ഹരിയാണ): ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തെന്ന് പരാതി. ബല്ലാബ്ഗഡ് സ്വദേശിനിയായ 30-കാരിയാണ് അവയവതട്ടിപ്പിനിരയായത്. വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയതായാണ് യുവതിയുടെ പരാതി.
രണ്ടു വര്‍ഷം മുമ്പാണ് വൃക്ക ആവശ്യമുണ്ടെന്ന പരസ്യം കണ്ട യുവതി ഇവരെ ബന്ധപ്പെടുന്നത്. പിന്നീട് അവയവദാനത്തില്‍ നിന്ന് യുവതി പിന്മാറി. പക്ഷേ ഇയാള്‍ തുടരെ ഫോണില്‍ യുവതിയെ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയും യുവതിയെ വൃക്ക ദാനം ചെയ്യാന്‍ സമ്മതിപ്പിക്കുകയുമായിരുന്നു.
ഓഗസ്റ്റില്‍ യുവതി ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും വൃക്ക ദാനം ചെയ്യുകയും ചെയ്തു. പക്ഷേ യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്.
യുവതിയുടെ പരാതിയില്‍ ഫരീദാബാദ് പോലീസ് കേസെടുത്തു. തട്ടിപ്പില്‍ എത്ര പേര്‍ പങ്കാളികളായിട്ടുണ്ടെന്നും അവയവദാന റാക്കറ്റിന് പങ്ക് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
Content Highlights: woman donates kidney after offering government job for husband got cheated
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..