മകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയ യുവതി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു


എ.സി. കോച്ചില്‍നിന്ന് മകള്‍ക്ക് ചിപ്സ് വാങ്ങുന്നതിനായി യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയെങ്കിലും തീവണ്ടി പുറപ്പെടുന്നതുകണ്ട് വേഗം തിരിച്ചുകയറാന്‍ ശ്രമിച്ചു.

പ്രതീകാത്മക ചിത്രം / UNI

ബെംഗളൂരു: മകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ തീവണ്ടിയില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍ വീണുമരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഷീതള്‍ (31) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ബൈയപ്പനഹള്ളി സര്‍ എം. വിശ്വേശ്വരായ ടെര്‍മിനലിന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അപകടം. യുവതിയുടെ മൂന്നു വയസ്സുള്ള മകളും അമ്മയും തീവണ്ടിയിലുണ്ടായിരുന്നു.

കാമാഖ്യ എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ബെംഗളൂരുവില്‍നിന്ന് പശ്ചിമബംഗാളിലെ ന്യൂ അലിപര്‍ദൗര്‍ സ്റ്റേഷനിലേക്കു പോവുകയായിരുന്നു കുടുംബം. തീവണ്ടിയുടെ എ.സി. കോച്ചില്‍നിന്ന് മകള്‍ക്ക് ചിപ്സ് വാങ്ങുന്നതിനായി യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയെങ്കിലും തീവണ്ടി പുറപ്പെടുന്നതുകണ്ട് വേഗം തിരിച്ചുകയറാന്‍ ശ്രമിച്ചു.



ഈ സമയം കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ പട്രോളിങ്ങിലുണ്ടായിരുന്ന റെയില്‍വേ പോലീസ് യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി.

യുവതിയുടെ ഒരുകൈക്ക് മാരകമായി പരിക്കേറ്റിരുന്നു. ആംബുലന്‍സില്‍ ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും അധികംതാമസിയാതെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുമുമ്പ് യുവതി അമ്മയുടെ ഫോണ്‍നമ്പര്‍ നല്‍കിയിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: Woman dies after falling on track while running to board moving train


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented