
പ്രതീകാത്മക ചിത്രം | Photo: ANI
ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് പോസിറ്റീവായ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി റോഡിൽ പ്രസവിച്ചു. നാഗർകുർനൂള്‍ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിറിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിലേക്ക് പോകാനും ഡോക്ടർ നിർദേശിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ചയാണ് ഗർഭിണിയായ യുവതി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി കോവിഡ് പരിശോധന നടത്തിയത്. പരിശോധനയില്‍. കോവിഡ് സ്ഥിരീകരിച്ചത് കൊണ്ട് യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും വേറെ ആശുപത്രിയിൽ പോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് യുവതി ആശുപത്രിയ്ക്ക് പുറത്തുള്ള റോഡിൽ പ്രസവിക്കുകയായിരുന്നു.
പ്രസവ ശേഷം യുവതിയേയും കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Content highlights: Woman Delivers On Road After Being Denied Admission At Telangana HospitalShare this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..