ഡ്യൂട്ടിയാണ് പ്രധാനം; യുപി മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ താരമായി വനിതാ പോലീസ് ഉദ്യോഗസ്ഥ


ഗ്രേറ്റര്‍ നോയ്ഡ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന പ്രീതി റാണിയെ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.

UP
Photo: PTI

നോയ്ഡ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നോയ്ഡ സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തിയത് ഒന്നര വയസുള്ള മകനെയുമെടുത്ത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളെയുംകൊണ്ട് ഡ്യൂട്ടിക്ക് എത്തുന്നത് പതിവില്ലാത്തതിനാല്‍ പ്രീതി റാണി എന്ന കോണ്‍സ്റ്റബിള്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി. നിരവധിപേര്‍ മൊബൈല്‍ ഫോണില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി.

1452 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോയ്ഡയിലെത്തിയത്. 1369 കോടിയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. അതിനിടെ, മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രീതി റാണി മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു.

ഭര്‍ത്താവിന് പരീക്ഷ ഉള്ളതിനാല്‍ താന്‍ ഡ്യൂട്ടിക്കെത്തുന്നതോടെ മകന്‍ വീട്ടില്‍ തനിച്ചാകും. അതുകൊണ്ടാണ് അവനെയുംകൊണ്ട് എത്തേണ്ടിവന്നതെന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു. ഗ്രേറ്റര്‍ നോയ്ഡ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന പ്രീതി റാണിയെ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.

Content Highlights: Woman cop brings infant son to CM duty in Noida

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented