പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശിലെ നീമൂച്ച് ജില്ലയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ മൂന്ന് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. 30കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയേയും അയാളുടെ അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേയാണ് കേസെടുത്തത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
നീമൂച്ചില് ഈ മാസം തുടക്കത്തിലായിരുന്നു സംഭവം. സെപ്റ്റംബര്‍ 13നാണ് യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ വീട്ടില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. മുഖ്യപ്രതിയും അയാളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ദൃശ്യം ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ പീഡന വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം മുഖ്യപ്രതിയുടെ അമ്മയും ബന്ധുവും ഭീഷണിപ്പെടുത്തിയതായും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ഫെയ്സ്ബുക്കിലൂടെയാണ് യുവതിയുമായി മുഖ്യപ്രതി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും വാട്സാപ്പിലൂടെ സൗഹൃദം തുടര്‍ന്നു. ഇളയ സഹോദരന്റെ ജന്മദിന പാര്‍ട്ടിക്ക് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
content highlights: Woman constable allegedly ganG raped in Madhya Pradesh 2 arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..