പ്രതീകാത്മകചിത്രം| Photo: Mathrubhumi
അഹമ്മദാബാദ്: ഗുജറാത്തില്‍ കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി ഡിഗ്രി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഉത്തരാഖണ്ഡില്‍ അവധിയില്‍ കഴിയുന്ന കാമുകനു പകരമായാണ് ഇരുപത്തിനാലുകാരിയായ യുവതി പരീക്ഷയെഴുതാന്‍ തുനിഞ്ഞത്. മൂന്നാം വര്‍ഷ ബി.കോം. ഡിഗ്രി പരീക്ഷയ്ക്കാണ് ആള്‍മാറാട്ടം നടത്തിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷ നടന്നത്. സംഭവം പുറത്തായതോടെ വേണ്ട ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഫെയര്‍ ഫെയര്‍ അസസ്‌മെന്റ് ആന്‍ഡ് കണ്‍സല്‍ട്ടേറ്റീവ് ടീം വിഭാഗം (ഫാക്ട്), വീര്‍ നര്‍മാദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്‍കി.
ഹാള്‍ ടിക്കറ്റില്‍ കൃത്രിമത്വം വരുത്തിയാണ് യുവതി പരീക്ഷാഹാളില്‍ പ്രവേശിച്ചത്. ഹാള്‍ ടിക്കറ്റില്‍ യുവാവിന്റെ സ്ഥാനത്ത് യുവതിയുടെ ഫോട്ടോ പതിക്കുകയും പേരില്‍ ചെറുതായി മാറ്റം വരുത്തുകയും ചെയ്തു. പരീക്ഷാ ഹാളിലെ സൂപ്പര്‍വൈസര്‍മാര്‍ ഓരോ ദിവസവും വെവ്വേറെ ആളുകളായതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചറിയുമായിരുന്നില്ല. എന്നാല്‍ പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ആള്‍മാറാട്ടം പിടികൂടുന്നതിലേക്ക് നയിച്ചത്. ആ സീറ്റില്‍ സ്ഥിരമായി ഒരു ആണ്‍കുട്ടിയാണ് ഇരിക്കാറുണ്ടായിരുന്നതെന്ന് ഈ വിദ്യാര്‍ഥി സൂപ്പര്‍വൈസറെ അറിയിച്ചു. ഇതോടെ യുവതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാമുകന്‍ വിളിച്ച് താന്‍ ഉത്തരാഖണ്ഡിലുള്ള കാര്യം അധികൃതരെ അറിയിച്ചു. ഇതോടെ ബി.കോം. മൂന്നാം വര്‍ഷ പരീക്ഷയില്‍ യുവാവിനെ തോല്‍പ്പിച്ചുകൊണ്ട് നടപടി സ്വീകരിച്ചു.
യുവാവും പരീക്ഷയെഴുതിയ യുവതിയും തമ്മില്‍ സ്‌കൂള്‍ കാലം മുതല്‍ തന്നെ സുഹൃത്തുക്കളാണ്. യുവതി പകരം പരീക്ഷയെഴുതുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല.
Content Highlights: woman appeared for boyfriends exam in gujarat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..