Screengrab: Youtube.com/Jhalko Delhi
ന്യൂഡല്‍ഹി: ഷഹ്ദാരയിലെ സീമാപുരി ഏരിയയില്‍ അടുപ്പില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയും നാലുമക്കളും മരിച്ചു.
ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സീമാപുരി സ്വദേശി മോഹിത് കാലിയയുടെ ഭാര്യ രാധയും നാലുകുട്ടികളുമാണ് മരിച്ചത്. മോഹിത് കാലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓള്‍ഡ് സീമാപുരിയില്‍ അമര്‍പാല്‍ സിങ്ങിന്റെ വീട്ടിലെ വാടകക്കാരാണിവര്‍. കുടുംബാംഗങ്ങള്‍ അബോധാവസ്ഥയില്‍ മുറിയില്‍ കിടക്കുന്നുവെന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമ്മയുടെയും മക്കളുടെയും ജീവന്‍ രക്ഷിക്കാനായില്ല.
വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്ത തണുപ്പില്‍നിന്ന് രക്ഷനേടാന്‍ മുറിയില്‍ ചെറിയ അടുപ്പ്(അംഗിതി) കത്തിച്ചുവെച്ചിരുന്നു. ഇതില്‍നിന്നുള്ള വിഷവായുവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണത്തിന്റെ യഥാര്‍ഥകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
Content Highlights: woman and four kids dies in delhi after inhaling toxic smoke


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..