
പ്രതീകാത്മകചിത്രം| Photo: AP
ബെംഗളൂരു: കര്‍ണാടകയില്‍ സ്കൂളുകളിലും കോളേജുകളിലും അധ്യയനം പുനഃരാരംഭിച്ച് വെറും അഞ്ചുംദിവസത്തിനിടെ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും അനധ്യാപകരും നിര്‍ബന്ധമായി കോവിഡ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ നടന്ന പരിശോധനയുടെ ഫലങ്ങളിലാണ് അധ്യാപകര്‍ കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.
ചിക്കോടിയില്‍നിന്നുള്ള നാല് അധ്യാപകര്‍ക്കും ബെലഗാവിയില്‍നിന്നുള്ള 18 അധ്യാപകര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബെലഗാവി ജില്ല കളക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. കടോലിയിലെ നാല് അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്കൂള്‍ പൂട്ടിയതായും പൂര്‍ണമായി സാനിറ്റൈസ് ചെയ്തതിനു ശേഷം ഒരാഴ്ചയ്ക്കു ശേഷമേ വീണ്ടും തുറക്കൂവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കോപ്പലില് രണ്ട് അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 23 കുട്ടികള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ഒരുങ്ങുകയാണ്.
content highlights: within five days after school and college reopening, many teachers tested positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..