നിര്‍ഭയ വിധി നടപ്പാക്കും, പ്രതിഫലം മകളുടെ വിവാഹത്തിന്: ആരാച്ചാര്‍ പവന്‍ പറയുന്നു


'ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഇതിലൂടെ മനഃശാന്തി ലഭിക്കും. നിര്‍ഭയയോട് പ്രതികള്‍ ചെയ്തത് അതിക്രൂരതയാണ്. ഇവരെ തൂക്കിക്കൊല്ലുക തന്നെ വേണം.' വധശിക്ഷ നടപ്പാക്കുന്നത് കൊണ്ട് രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുമോയെന്ന ചോദ്യത്തോട് പവന്‍ പ്രതികരിച്ചത് ഇങ്ങനെ

അക്ഷയ് ഠാക്കൂർ സിങ്, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ്. Photo: PTI

ജനുവരി 22 ന് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റുകയാണ്‌. നിര്‍ഭയ എന്ന ഇരുപത്തിമൂന്നുകാരിയുടെ നേര്‍ക്കുണ്ടായ നിഷ്ഠൂരവും നിര്‍ദയവുമായ അതിക്രമത്തില്‍ വേദനിച്ച ഓരോരുത്തരും ഉറ്റുനോക്കുന്നത് നാല് പ്രതികളേയും തൂക്കിക്കൊല്ലാനുള്ള നിയോഗം ലഭിച്ചിരിക്കുന്നത് ആരാച്ചാരായ സിന്ധി റാമെന്ന പവന്‍ ജല്ലാദിലാണ്. നിര്‍ഭയ അനുഭവിച്ച ശാരീരിക-മാനസിക പീഡനത്തില്‍ ദുഃഖിച്ച എല്ലാവരും പലവട്ടം പ്രതികളെ മനസില്‍ തൂക്കിക്കൊന്നിട്ടുണ്ടാവണം.

'ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഇതിലൂടെ മനഃശാന്തി ലഭിക്കും. നിര്‍ഭയയോട് പ്രതികള്‍ ചെയ്തത് അതിക്രൂരതയാണ്. ഇവരെ തൂക്കിക്കൊല്ലുക തന്നെ വേണം.' വധശിക്ഷ നടപ്പാക്കുന്നത് കൊണ്ട് രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുമോയെന്ന ചോദ്യത്തോട് പവന്‍ പ്രതികരിച്ചത് ഇങ്ങനെ. ഉത്തര്‍പ്രദേശില്‍ ഇപ്പോഴുള്ള രണ്ട് ആരാച്ചാര്‍മാരില്‍ ഒരാളാണ് അമ്പത്തിരണ്ടുകാരനായ പവന്‍. പവന്‍ തന്നെയാണ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ തയ്യാറാണെന്ന് അധികൃതരെ അറിയിച്ചത്.

പ്രതികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം ഇളയമകളുടെ വിവാഹച്ചെലവിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. നാല് പേരെ തൂക്കിക്കൊല്ലുന്നതിലൂടെ ഒരു ലക്ഷം രൂപയാണ് ലഭിക്കുക(ഔദ്യോഗിക സ്ഥിരീകരണമില്ല). മകളുടെ വിവാഹത്തിന് മാത്രമല്ല തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ആ തുക ഉപയോഗിക്കാമെന്നാണ് പവന്റെ കണക്കുകൂട്ടല്‍. അഞ്ച് പെണ്‍മക്കളുള്‍പ്പെടെ ഏഴ് മക്കളാണ് പവന്. നാല് പെണ്‍കുട്ടികളുടെ വിവാഹം നേരത്തെ നടത്തി. ഇളയമകളുടെ വിവാഹം കൂടി കഴിഞ്ഞാല്‍ തന്റെ ഉത്തരവാദിത്തം അവസാനിക്കുമെന്ന് പവന്‍ പറയുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടു മൂന്ന് ദിവസം മുമ്പെ തിഹാര്‍ ജയിലിലെത്താനാണ് പവന്റെ തീരുമാനം. ശേഷം ശിക്ഷ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പരിശോധിക്കും. പിന്നീട് പ്രതികളുടെ ഭാരപരിശോധന നടത്തും. പിന്നീട് ചാക്കുകളില്‍ അതേ ഭാരത്തില്‍ മണല്‍ നിറച്ച് പരീക്ഷണം നടത്തും. സംവിധാനങ്ങളില്‍ പാകപ്പിഴ ഉണ്ടാവാതിരിക്കാനാണത്‌. പവന്‍ വിശദീകരിക്കുന്നു. ആരാച്ചാര്‍മാര്‍ മദ്യപാനികളാണെന്ന പൊതുജനങ്ങളുടെ ധാരണ തെറ്റാണെന്നും പവന്‍ പറയുന്നു. തൂക്കാന്‍ പോകുന്നതിന് മുമ്പ് മദ്യപിക്കുമെന്നുള്ള ആരോപണവും പവന്‍ നിഷേധിക്കുന്നു. തങ്ങളുടെ തൊഴിലാണിതെന്നും അതിനെ മാനിക്കുന്നുവെന്നും പവന്‍ വ്യക്തമാക്കി.

മീററ്റിലെ ലോഹ്യ നഗറിലാണ് പവന്‍ താമസിക്കുന്നത്. പവന് അയ്യായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ മാസശമ്പളം നല്‍കുന്നുണ്ട്. ശമ്പളം 5000 ല്‍ നിന്ന് 15000 ലേക്ക് വര്‍ധിപ്പിച്ച് ലഭിക്കുന്നതിനായി പവന്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആരാച്ചാര്‍മാരുടെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനാണ് പവന്‍. പവന്റെ പിതാവ് മമ്മു സിങ്ങും മുത്തച്ഛന്‍ കല്ലു ജല്ലാദുമാണ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരായ സത് വന്ത് സിങ്, കേഹാര്‍ സിങ് എന്നിവരുള്‍പ്പെടെ നിരവധി പ്രതികളെ തൂക്കിലേറ്റിയിട്ടുണ്ട്.

ഔദ്യോഗിക ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും പവനോട് എല്ലാ ദിവസവും മീററ്റ് ജയിലില്‍ എത്തണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിത്യേനയുള്ള വൈദ്യപരിശോധനയ്ക്കായാണ് ഇത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള ആരാച്ചാരെന്ന അറിയിപ്പ് ലഭിച്ചയുടനെ തന്നെ സംസ്ഥാനത്തെ രണ്ട് ആരാച്ചാര്‍മാരില്‍ നിന്ന് പവനെ അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മീററ്റ് ജയില്‍ സൂപ്രണ്ട് ബി ഡി സിങ് വ്യക്തമാക്കി. തിഹാര്‍ ജയിലില്‍ 22 ന് രാവിലെ ഏഴുമണിക്കാണ് മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നീ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്.

Content Highlights: With the money, I can marry off my daughter, says Meerut hangman Pawan Jallad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented