'മൂണ്‍ലൈറ്റിങ്'; വിപ്രോയില്‍ കടുത്ത നടപടി, 300 ജീവനക്കാരെ പിരിച്ചുവിട്ടു


പ്രതീകാത്മക ചിത്രം

മുംബൈ: ഇരട്ടജോലിയുമായി ബന്ധപ്പെട്ട് വിപ്രോ ഇതുവരെ 300 പേരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ചെയര്‍മാന്‍ റിഷാദ് പ്രേംജി. വിപ്രോയ്‌ക്കൊപ്പം ഏതാനും മാസങ്ങളായി മത്സരത്തിലുള്ള കമ്പനികള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയവരെയാണ് പിരിച്ചുവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

'മൂണ്‍ലൈറ്റിങ്' (ഇരട്ടജോലി) സമ്പ്രദായം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നാഷണല്‍ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ റിഷാദ് ആവര്‍ത്തിച്ചു.

ഒരു സ്ഥാപനത്തിലെ സ്ഥിരം ജോലിക്കൊപ്പം സമാനമായ മറ്റൊരു സ്ഥാപനത്തില്‍ കൂടി ജോലിയെടുക്കുന്ന 'മൂണ്‍ലൈറ്റിങ്' സമ്പ്രദായത്തെ വിപ്രോയ്ക്ക് പുറമേ പ്രധാനപ്പെട്ട ഐ.ടി. കമ്പനികളും ശക്തമായി എതിര്‍ക്കുന്നുണ്ട്. അതേസമയം, ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മകളും പുതുനിര സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇതിനെ പിന്തുണച്ചിട്ടുണ്ട്. കോവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ജോലിക്കു പ്രചാരം വന്നതോടെയാണ് ഐ.ടി. മേഖലയിലെ ജീവനക്കാരന്‍ സ്വന്തം നിലയ്ക്ക് മറ്റു കമ്പനികളുടെ കരാര്‍ ജോലിയോ സേവനങ്ങളോ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന രീതി കൂടിയതെന്നാണ് വിലയിരുത്തല്‍.

എന്തുകൊണ്ട് മൂണ്‍ലൈറ്റിങ്?

കുറഞ്ഞ ചെലവില്‍ തൊഴില്‍ നിപുണരായവരുടെ സേവനം ലഭ്യമാക്കി വേഗം ജോലികള്‍ പൂര്‍ത്തിയാക്കാമെന്നതാണ് ഇരട്ട ജോലിക്ക് കരാര്‍ നല്‍കുന്ന കമ്പനികള്‍ക്കുള്ള മെച്ചം. നിയമനമോ ശമ്പളമോ ആനുകൂല്യങ്ങളോ വേണ്ട. ചെയ്യുന്ന ജോലിക്ക് പ്രതിഫലം നല്‍കിയാല്‍ മതി. വേണ്ടത്ര നൈപുണ്യമുള്ളവരുടെ ലഭ്യതക്കുറവ് 'മൂണ്‍ലൈറ്റിങ്ങി'ലേക്കു നയിക്കുന്നുണ്ട്. വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ വിദേശ കമ്പനികളുടെ ജോലി നേരിട്ട് ഏറ്റെടുക്കാന്‍ അവസരം കൂടുന്നത് വ്യക്തികള്‍ക്കും ഗുണകരമാകുന്നു.

അതേസമയം,ഉറക്കമില്ലാതെ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നത് തങ്ങളുടെ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമതയും ഉത്പാദനക്ഷമതയും കുറയ്ക്കുമെന്നതാണ് വന്‍കിട കമ്പനികളെ അലോസരപ്പെടുത്തുന്നത്. തന്ത്രപ്രധാന വിവരങ്ങളുടെ രഹസ്യാത്മകത നഷ്ടമാകുന്നത് വ്യവസായ താത്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഇവര്‍ ഭയക്കുന്നു. സങ്കീര്‍ണമായ പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നവരുടെ മാനസികാരോഗ്യത്തിന് അമിത ജോലി തിരിച്ചടിയാകുമെന്നതാണ് മറ്റൊരു ആശങ്ക. അതേസമയം, മുഴുവന്‍ സമയ ജോലിയില്‍ വേണ്ടത്ര വരുമാനമില്ലാത്തതാണ് മൂണ്‍ലൈറ്റിങ്ങിലേക്കു നയിക്കുന്നതെന്നാണ് നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) പോലുള്ള കൂട്ടായ്മകള്‍ പറയുന്നത്. കരാര്‍ പ്രകാരമുള്ള സമയത്തിനപ്പുറം ജീവനക്കാര്‍ എന്തുചെയ്യുന്നുവെന്നത് കമ്പനികളുടെ വിഷയമല്ലെന്നും ഇവര്‍ വാദിക്കുന്നു.

Content Highlights: Wipro fires 300 staff members found to be moonlighting for competitors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented