ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് പ്രാപ്തിയില്ലെന്നും ധാര്‍ഷ്ട്യത്തോടെയുള്ള സമീപനമാണ് സര്‍ക്കാരിന്റേതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
'തെറ്റായ മത്സരത്തില്‍ വിജയിക്കാനുള്ള പാതയിലാണ് ഇന്ത്യ. അഹങ്കാരത്തിന്റെയും കഴിവില്ലായ്മയുടെയും മാരകസംയോജനത്തിന്റെ ഫലമായുണ്ടായ ഭീകര ദുരന്തമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുന്നത്', അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. രോഗവ്യാപനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടക്കുന്ന സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി വീണ്ടും രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. നിലവില്‍ കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നിവയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ള മറ്റു രാജ്യങ്ങള്‍.
Content Highlights: ‘Winning the wrong race’- Rahul Gandhi attacks Centre’s Covid-19 containment strategy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..