ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ? ഡല്‍ഹിയില്‍ ചോദ്യത്തോട് മുഖംതിരിച്ച് പാക് പ്രതിനിധി


ദാവൂദ് ഇബ്രാഹിം, പാകിസ്താൻ പ്രതിനിധി മുഹ്സിൻ ബട്ട്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ആക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തോട് മുഖംതിരിച്ച് പാക് ഉദ്യോഗസ്ഥന്‍. ഡല്‍ഹിയില്‍ നടന്ന ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ യോഗത്തില്‍ പങ്കെടുത്ത പാകിസ്താന്‍ പ്രതിനിധി മുഹ്സിന്‍ ബട്ടിനോടായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. പകരം ചൂണ്ടുവിരല്‍ ചുണ്ടില്‍വെച്ച് ചോദിക്കരുത് എന്ന അര്‍ഥത്തില്‍ മുഹ്സിന്‍ ബട്ട് പ്രതികരിക്കുകയായിരുന്നു.

ഇന്റര്‍പോളിന്റെ 90-ാമത് പോതുസഭാ യോഗം ഇത്തവണ നടന്നത് ഡല്‍ഹിയില്‍വെച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റായിസി, ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. പാകിസ്താനെ പ്രതിനിധാനംചെയ്ത് എഫ്.ഐ.എ. ഡയറക്ടര്‍ ജനറല്‍ മുഹ്സിന്‍ ബട്ട് ഉള്‍പ്പെടെ രണ്ടുപേരാണ് യോഗത്തില്‍ പങ്കെടുത്തത്. അതിര്‍ത്തികടന്നുള്ള തീവ്രവാദവും കശ്മീര്‍ വിഷയവും ഉള്‍പ്പെടെയുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഡല്‍ഹിയിലെ ഇന്റര്‍പോള്‍ യോഗത്തില്‍ പാക് പ്രതിനിധികളുടെ പങ്കാളിത്തം.



നാലുദിവസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍പോള്‍ പൊതുസഭാ യോഗം വെള്ളിയാഴ്ച അവസാനിക്കും. 195 ഇന്റര്‍പോള്‍ അംഗ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്റര്‍പോള്‍ യോഗം ഇന്ത്യയില്‍ നടക്കുന്നത്. ഇതിനുമുന്‍പ് 1997-ലായിരുന്നു ഇന്ത്യ വേദിയായത്.

Content Highlights: Will You Hand Over Dawood Ibrahim To India? Pak Asked At Interpol Meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented