ഹിമന്ത ബിശ്വ ശർമ
ഗുവാഹാട്ടി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കുമെന്ന് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന കേസുകളാണ് പിന്‍വലിക്കുന്നത്.
കീഴ്‌കോടതികളുടെ ജോലി ഭാരം കറക്കുകയെന്നതാണ് കേസുകള്‍ പിന്‍വലിക്കുന്നതിലെ ലക്ഷ്യം. ഗുവാഹാട്ടിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാല് ലക്ഷത്തോളം കേസുകളാണ് കീഴ്‌കോടതികളില്‍ കെട്ടിക്കിടക്കുന്നത്. അപ്രധാനമായ കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഗൗരവമായ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കൊലക്കേസുകള്‍, ബലാത്സംഗക്കേസുകള്‍ പോലുള്ളവ ഇതോടെ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയും. ഇത് നീതിപീഠത്തെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Will withdraw 1 lakh cases


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..