മധ്യപ്രദേശ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ മാധ്യമങ്ങൾക്ക് മുന്നിൽ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തില്‍ അധികാരം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സംഭവിച്ചത് മധ്യപ്രദേശിലും ആവര്‍ത്തിക്കും, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും' രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ നേതാക്കളുമായി നടന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഹുല്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കമല്‍നാഥും ദിഗ്‌വിജയ് സിങും അടക്കമുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും യോഗത്തില്‍ പങ്കെടുത്തു.
കര്‍ണാടക വിജയത്തിന് പിന്നാലെ മധ്യപ്രദേശിലും സുനില്‍ കനുഗോലുവിനും സംഘത്തിനും കോണ്‍ഗ്രസ് ചുമതല നല്‍കിയിരുന്നു.
'ഞങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഞങ്ങളുടെ ആഭ്യന്തര വിലയിരുത്തല്‍ പ്രകാരം കര്‍ണാടകയില്‍ 136 സീറ്റുകള്‍ നേടി. ഇപ്പോള്‍ മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടാന്‍ പോകുന്നു' യോഗ ശേഷം രാഹുല്‍ പറഞ്ഞു.
മധ്യപ്രദേശിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും കോണ്‍ഗ്രസിന് നിര്‍ണായകമാണ്. പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ ആഭ്യന്തര തര്‍ക്കമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഇന്ന് തന്നെ രാജസ്ഥാനിലെ നേതാക്കളുമായും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അശോക് ഗഹ്‌ലോതുമായി ഇന്നും പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളി സച്ചിന്‍ പൈലറ്റുമായി നാളെയും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയേക്കും. 'അവര്‍ വരുന്നുണ്ട്. പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും' രാജസ്ഥാന്‍ ചര്‍ച്ച സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം വേണമെന്നതടക്കം താന്‍ ഉന്നയിച്ച് മൂന്ന് ആവശ്യങ്ങളില്‍ ഈ മാസം അവസാനിക്കും മുമ്പ് ഗഹ്ലോത് സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സച്ചിന്‍ പൈലറ്റ് ഭീഷണിമുഴക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതൃത്വം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പായി ഇരുനേതാക്കളേയും ഒരുമിപ്പിക്കുന്നതിനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുക.
Content Highlights: 'Will Win Over 150 Seats In Madhya Pradesh': Rahul Gandhi-congress meeting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..