ചെന്നൈ: നരേന്ദ്രമോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിയ എഐഎഡിഎംകെ സര്‍ക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
എല്ലാത്തിനെയും മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്നവരെ എതിര്‍ക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് സ്റ്റാലിന് പറഞ്ഞു. 'ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ. ജുഡീഷ്യറിയെയും ഗവര്‍ണര്‍മാരെ തിരഞ്ഞെടുക്കുന്ന രീതികളെയുമെല്ലാം കേന്ദ്രസര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം എല്ലാം സാമുദായിക ശക്തികളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. മതനിരപേക്ഷതയെ തന്നെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളാണിതെല്ലാം.' സ്റ്റാലിന് പറഞ്ഞു.
ഡിഎംകെയെ നയിക്കുന്നത് താനൊരിക്കലും സ്വപ്നം കണ്ടിട്ടില്ല. അതൊരു വലിയ ഉത്തരവാദിത്തമാണ്. അങ്ങനെ നയിക്കാമെന്ന് താന്‍ പറയുന്നുമില്ല. നമുക്കൊരുമിച്ച് മുന്നേറാമെന്നാണ് താന്‍ പറയുന്നതെന്നും സ്റ്റാലിന് അണികളോട് പറഞ്ഞു.
content highlights: Will Teach Modi Government A Lesson Says MKStalin, DMK, M.K.Stalin, M.Karunanidhi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..