അൻമോൽ രത്തൻ സിദ്ദു | Photo: twitter/ @PunjabGovtIndia
ചണ്ഡീഗഢ്: പഞ്ചാബിന്റെ അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ട ചണ്ഡീഗഢ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അന്‍മോല്‍ രത്തന്‍ സിദ്ദു ശമ്പളമായി വാങ്ങുക ഒരു രൂപ മാത്രം. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനാലാണ് കുറഞ്ഞ ശമ്പളം വാങ്ങുന്നതെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍മോല്‍ പറഞ്ഞു.
സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സുതാര്യതയോടെ കേസുകള്‍ കൈകാര്യം ചെയ്യുമെന്നും അന്‍മോല്‍ വ്യക്തമാക്കി. ചണ്ഡീഗഢ് ഹൈക്കോടതിയില്‍ ഭരണഘടനാ, ക്രിമിനല്‍, സിവില്‍, ഭൂമി വിഷയങ്ങളിലുള്ള വളരെ സെന്‍സിറ്റീവായ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകനാണ് അന്‍മോല്‍. സാമൂഹിക സേവനത്തിനുള്ള പഞ്ചാബിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പര്‍മന്‍ പത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1958 മെയ് ഒന്നിന് കര്‍ഷക കുടുംബത്തില്‍ ജനിച്ച അന്‍മോല്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് 1975-ല്‍ ചണ്ഡീഗഡിലേക്ക് താമസം മാറി. സെക്റ്റര്‍-11ലെ ഗവണ്‍മെന്റ് കോളേജിലായിരുന്നു പിന്നീട് പഠനം.
പിന്നീട് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. 1981 മുതല്‍ 1982 വരെ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. 1985-ല്‍ അഭിഭാഷകനായി പ്രൊഫഷണല്‍ കരിയര്‍ തുടങ്ങി. 2005 വരെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലായിരുന്നു. പിന്നീട് അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവികളും വഹിച്ചു. എട്ടു തവണ ചണ്ഡീഗഢ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Will take only Re 1 as salary, says Punjab’s new Advocate General
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..