പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുറിൽ സർക്കാർ ജീവനക്കാർ നടത്തിയ പ്രതിഷേധത്തിൽനിന്ന് | File Photo: PTI
ന്യൂഡല്‍ഹി: പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് (ചൊവ്വാഴ്ച) ജില്ലാ തലങ്ങളില്‍ റാലികള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണിത്.
സമരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ജീവനക്കാരെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കത്ത് നല്‍കി. കാഷ്വല്‍ ലീവ്, ധര്‍ണ്ണ, മെല്ലെപ്പോക്ക് തുടങ്ങിയ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പെരുമാറ്റ ചട്ടങ്ങളുടെ ഏഴാം വകുപ്പ് പ്രകാരം ഉള്ള നടപടി സ്വീകരിക്കാന്‍ പേഴ്‌സണല്‍ വകുപ്പ് നിര്‍ദേശം നല്‍കി. ഇതിന് പുറമെ അനുമതിയില്ലാതെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കരുതെന്നും പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശിച്ചു.
ഇക്കാര്യങ്ങള്‍ ജീവനക്കാരെ അറിയിക്കാനും സമരത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനും മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് എല്ലാ ക്രമീകരണം ഒരുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എത്ര ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു എന്നതിന്റെ കണക്ക് ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് തന്നെ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍ വിഷയം സജീവമായി ഉയര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സമരത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നത്.
Content Highlights: will take action against those who protest for the restoration of old pension scheme says centre
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..