മമതാ ബാനർജി |ഫോട്ടോ:PTI
കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമാകുന്നതിനാലാണ് തൃണമൂല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതാദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷകക്ഷികളുടെ ഏകീകരണ സാധ്യതകളില്‍ മമത ഇത്തരമൊരു പരസ്യപ്രഖ്യാപനം നടത്തുന്നത്.
"കോണ്‍ഗ്രസ് ശക്തമായ കേന്ദ്രങ്ങളില്‍ അവര്‍ മത്സരിക്കട്ടെ. ഞങ്ങള്‍ അവരെ പിന്തുണയ്ക്കും. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ മറ്റ് രാഷ്ട്രീയകക്ഷികളെ അവരും പിന്തുണക്കേണ്ടിയിരിക്കുന്നു", മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശികകക്ഷികളുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കണമെന്നും മമത ആവശ്യപ്പെട്ടു.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് കര്‍ണാടകയിലെ ജനങ്ങളെ മമത നേരത്തെ അഭിനന്ദിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയം നേടിയ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമത പ്രശംസ അറിയിച്ചത്. കോണ്‍ഗ്രസുമായി അത്ര രസത്തിലല്ലാത്തതിനാലാണ് മമത കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാത്തതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നാലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ മമത തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്.
Content Highlights: Will Support Congress Says Mamata Banerjee On Opposition Unity


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..