വിധി നടപ്പിലാക്കുന്നില്ലെങ്കില്‍ കേരള ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരും- ജസ്റ്റിസ് MR ഷാ


ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്

സുപ്രീം കോടതി | Photo: PTI

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ലെങ്കില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എം.ആര്‍. ഷാ ഈ മുന്നറിയിപ്പ് നല്‍കിയത്. കണ്ണൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് വിരമിച്ച പ്രൊഫസര്‍ വത്സന്‍ പി. നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയത്.

വത്സന് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതാണ് ജസ്റ്റിസ് എം.ആര്‍. ഷാ, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചിനെ ചൊടിപ്പിച്ചത്. സുപ്രീം കോടതി വിധി മറികടക്കുന്ന ഉത്തരവ് ഇറക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി രാജേഷ് എമ്മിനോട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് താനാണ് ഇറക്കിയതെങ്കിലും ധനകാര്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇറക്കിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതി ഉത്തരവുകള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയത്.



കോടതി വിധി നടപ്പാക്കിയ ഉത്തരവുമായി ഹാജരാകാന്‍ ഉദ്യോഗസ്ഥന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വത്സന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍, കൃഷ്ണ എല്‍.ആര്‍. എന്നിവര്‍ ഹാജരായി. കോടതിയലക്ഷ്യ ഹര്‍ജി നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി ഹാജരായി.

കേന്ദ്ര ടെലികോം ഡിപ്പാര്‍ട്‌മെന്റില്‍ ടെക്നീഷ്യന്‍ ആയിരുന്ന വത്സന്‍ 1987-ലാണ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മൂന്ന് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. വിരമിച്ചതിന് ശേഷം കേന്ദ്ര സര്‍ക്കാരിലെയും സംസ്ഥാന സര്‍ക്കാരിലെയും സര്‍വീസുകള്‍ പരിഗണിച്ച് പെന്‍ഷന്‍ നല്‍കണം എന്ന് വത്സന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്ത കാലം കണക്കിലെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരേ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലില്‍ നല്‍കിയ ഹര്‍ജിയില്‍ വത്സന് അനുകൂലമായി ഉത്തരവിറങ്ങി. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീം കോടതി ശരിവച്ചിരുന്നു.

Content Highlights: will summon chief secretary of kerala warns supreme court justice mr shah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented