മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി വാഗ്ദാനംചെയ്തു, ഗുരുതുല്യനായ കെജ്‌രിവാളിനെ ചതിക്കില്ല- സിസോദിയ


ബിജെപിക്ക് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയാക്കാന്‍ പറ്റിയ ഒരാളില്ലാത്തതുകൊണ്ടാണ് തനിക്കുമുന്നില്‍ ഇത്തരമൊരു ഓഫര്‍ വെച്ചതെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

മനീഷ് സിസോദിയ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

അഹമ്മദാബാദ്: ബിജെപിക്ക് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ആംആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ തന്നെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാക്കാമെന്നാണ് ബിജെപിയുടെ ഓഫര്‍. തനിക്ക് ലഭിച്ച സന്ദേശത്തില്‍ ഇ.ഡി, സിബിഐ അന്വേഷണം അതോടെ അവസാനിക്കുമെന്ന് ബിജെപി വാഗ്ദാനംചെയ്യുന്നുണ്ടെന്നും സിസോദിയ വെളിപ്പെടുത്തി.

ബിജെപിക്ക് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയാക്കാന്‍ പറ്റിയ ഒരാളില്ലാത്തതുകൊണ്ടാണ് തനിക്ക് മുന്നില്‍ ഇത്തരമൊരു ഓഫര്‍വെച്ചതെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു മുഖ്യമന്ത്രിയാകുകയെന്നതല്ല തന്റെ ലക്ഷ്യം. അരവിന്ദ് കെജ്‌രിവാള്‍ ഗുരുതുല്യനാണ്, അദ്ദേഹത്തെ ചതിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ബിജെപിക്കുള്ള മറുപടിയെന്ന നിലയില്‍ സിസോദിയ അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണം നടക്കുന്ന കേസ് ഉള്‍പ്പെടെ എല്ലാം കെട്ടിച്ചമച്ചതാണ്. സത്യസന്ധനായതുകൊണ്ടാണ് ഇപ്പോഴും കെജ്‌രിവാളിന് ഒപ്പം ഉറച്ചുനില്‍ക്കുന്നത്- സിസോദിയ പറഞ്ഞു.

സുവേന്ദു അധികാരി, ഹിമന്ദ ബിശ്വശര്‍മ എന്നിവരെ നോക്കൂ എന്നും അതുപോലെ താനും ബിജെപിയിലേക്ക് വരണമെന്നുമാണ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച് സന്ദേശമയച്ചവര്‍ ആവശ്യപ്പെട്ടതെന്നും സിസോദിയ വെളിപ്പെടുത്തി. അരവിന്ദ് കെജ്‌രിവാളിനെ ചതിക്കുകയെന്നത് എന്റെ ഉദ്ദേശ്യമല്ല. മുഖ്യമന്ത്രിയാകാനല്ല ഇവിടെ ജീവിക്കുന്നതും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അപ്പോള്‍ മാത്രമേ എല്ലാ അര്‍ഥത്തിലും ഇന്ത്യ ഒന്നാമതെത്തുകയുള്ളൂവെന്നാണ് വിശ്വസിക്കുന്നത്, സിസോദിയ ട്വീറ്റ് ചെയ്തു.

അതേസമയം, മനീഷ് സിസോദിയയെ വേട്ടയാടുന്ന ബിജെപി സമീപനത്തെ അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. ലോകോത്തര നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ഡല്‍ഹിയില്‍ നിര്‍മിച്ച് അത്ഭുതം കാണിച്ച ഒരു മനുഷ്യനെയാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നത്. സിസോദിയയെ വേട്ടയാടാന്‍ നിങ്ങള്‍ക്ക് നാണമാകില്ലേയെന്നും കേന്ദ്രത്തോട് കെജ്‌രിവാള്‍ ചോദിച്ചു. വിദ്യാഭ്യാസ കാര്യങ്ങളില്‍ സിസോദിയയെ ഒരു മാതൃകയാക്കുകയാണ് വേണ്ടത്. ഭാരത് രത്‌ന നല്‍കുന്നതിന് പകരം നിങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. ഇതില്‍ രാജ്യം മുഴുവന്‍ അസന്തുഷ്ടമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കളംപിടിക്കാനുള്ള നീക്കങ്ങള്‍ എഎപി ശക്തമാക്കി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ സിബിഐ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കാനാണ് പാര്‍ട്ടി നീക്കം. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.

മനീഷ് സിസോദിയയും കെജ്രിവാളിന് ഒപ്പം എത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ പകപോക്കല്‍ രാഷ്ട്രീയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചയാക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ അനാവശ്യമായി സിബിഐയെ ഉപയോഗിച്ചുള്ള റെയ്ഡ് ജനവികാരം തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

Content Highlights: manish sisodia, arvind kejriwal, bjp, aap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented