ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യസാധ്യതകള്‍ പ്രകടിപ്പിച്ച് രജനികാന്ത്. തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Rajinikanth: For the benefit of the people if there is a situation to form alliance with Kamal Haasan, we will definitely come together. https://t.co/Rb3JhiqhDo pic.twitter.com/uc7yrOZDHA
— ANI (@ANI) November 19, 2019
നേരത്തെ, കഴിഞ്ഞ 44 വര്‍ഷമായി തങ്ങളുടെ സൗഹൃദം തുടരുകയാണെന്നും തമിഴ്നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ രജനികാന്തുമായി ഒരുമിക്കുമെന്നും കമല്ഹാസന് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം ആരായവേ ആണ് കമല്‍ഹാസനുമായുള്ള സഖ്യസാധ്യതകള്‍ സൂചിപ്പിച്ച് രജനികാന്ത് മറുപടി നല്‍കിയത്.
സ്വന്തം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.
content highlights: will join hands with kamal haasan if situation arises says rajinikanth