കോൺഗ്രസ് നേതാവ് മണികണ്ഠൻ, രാഹുൽ ഗാന്ധി | Photo: Screen grab/ Twitter(CTR_Nirmalkumar), ANI
ചെന്നൈ: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ തടവിന് വിധിച്ച സൂറത്ത് കോടതി ജഡ്ജിക്കെതിരെ ഭീഷണി പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് വിധിച്ച ജഡ്ജ് എച്ച്. വര്‍മ്മയുടെ നാവ് പിഴുതെടുക്കുമെന്നായിരുന്നു ഡിണ്ടിഗല്‍ ഡി.സി.സി. പ്രസിഡന്റ് മണികണ്ഠന്റെ ഭീഷണി. കോണ്‍ഗ്രസ് നേതാവിനെതിരെ ഡിണ്ടിഗല്‍ പോലീസ് കേസെടുത്തു.
കോണ്‍ഗ്രസിന്റെ എസ്.സി/ എസ്.ടി. വിഭാഗത്തിന്റെ പ്രതിഷേധത്തിലായിരുന്നു മണികണ്ഠന്റെ പരാമര്‍ശം. 'മാര്‍ച്ച് 23-ന്, സൂറത്ത് കോടതി ജഡ്ജ് നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കേട്ടോളൂ ജഡ്ജ് എച്ച്. വര്‍മ്മ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് പിഴുതെടുക്കും.', എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം.
മുന്‍ ബി.ജെ.പി. നേതാവും നിലവില്‍ എ.ഐ.എ.ഡി.എം.കെ. അംഗവുമായ നിര്‍മല്‍ കുമാറാണ് ദൃശ്യം പുറത്തുവിട്ടത്. ഭീഷണിപ്രസംഗം നടത്തിയിട്ടും പതിവ് പോലെ തമിഴ്‌നാട് പോലീസ് നടപടിയൊന്നുമെടുത്തില്ലെന്നും നിര്‍മല്‍ കുമാര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
Content Highlights: Will cut your tongue Tamil Nadu Cong leader to judge who convicted Rahul Gandhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..