
രവിശങ്കർ പ്രസാദ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo:ANI
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത എട്ട് എംപിമാര്‍ അവരുടെ മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞതിന് ശേഷം സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്.
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ എട്ട് എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസാണ് ആദ്യം സഭയില്‍ നിന്നിറങ്ങിപോയത്. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ഇടത്പാര്‍ട്ടികളും സഭ വിട്ടിറങ്ങി.
'എട്ട് എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ അവരുടെ സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കൂ. പ്രതിപക്ഷ അംഗങ്ങളുടെ ഇത്തരം അക്രമാസക്തപരമായ പെരുമാറ്റത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു' രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
വിദേശത്ത് നിന്ന് ട്വീറ്റ് വരികയും എംപിമാര്‍ അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള രാഷ്ട്രീയമാണെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി ചോദിച്ചു.
രാജ്യസഭയില്‍ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. ഭൂരിപക്ഷത്തില്‍ തന്നെയാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Will Consider Revoking Suspension Of MPs After They Apologise-Ravi Shankar Prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..