രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബെലഗാവിയിൽ എത്തിയപ്പോൾ | Photo: PTI
ബെംഗളൂരു: കര്‍ണാടകയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നും അടുത്ത അഞ്ചുവര്‍ഷത്തിനിടെ പത്തുലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ ഒഴിവുകള്‍ നികത്തുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബെലഗാവിയില്‍ യുവക്രാന്തി സമാവേശ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്തെ ''40% സര്‍ക്കാര്‍'' കര്‍ണാടകയിലെ യുവജനങ്ങളുടെ തൊഴിലവസരങ്ങള്‍ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിച്ചെലവിന്റെ നാല്‍പ്പതു ശതമാനത്തോളം കമ്മിഷനായി നല്‍കിയില്ലെങ്കില്‍ ഫണ്ട് അനുവദിക്കാറില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെതിരേ കര്‍ണാടക സ്‌റ്റേറ്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ 2021-ല്‍ ഉന്നയിച്ച ആരോപണം സൂചിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് പര്യടനം നടത്തിയപ്പോള്‍, തൊഴിലില്ലായ്മയായിരുന്നു യുവാക്കളെ അലട്ടിയിരുന്ന പ്രശ്‌നമെന്ന് അറിയാന്‍ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും തൊഴിലില്ലായ്മ വിഷയത്തില്‍ ബി.ജെ.പിയുടെ അഴിമതി സര്‍ക്കാര്‍ മൂകസാക്ഷികളായി നില്‍ക്കുന്നത് എങ്ങനെയെന്നറിയാന്‍ ആയിരക്കണക്കിന് യുവജനങ്ങളോട് താന്‍ സംസാരിച്ചിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്തിയാലുടന്‍ തൊഴില്‍രഹിതരായവര്‍ക്കായി യുവനിധി പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിരുദധാരികളായ യുവജനങ്ങള്‍ക്ക് പ്രതിമാസം മൂവായിരം രൂപവെച്ച് രണ്ടുകൊല്ലം നല്‍കുന്നതാണ് യുവനിധി പദ്ധതി. തൊഴിലില്ലാത്ത ഡിപ്ലാമക്കാര്‍ക്ക് പ്രതിമാസം 1,500 രൂപ നല്‍കുമെന്നും രാഹുല്‍ പദ്ധതി അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല തരംഗം കാണാനാകുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നപക്ഷം സംസ്ഥാനത്തെ ഏതു ജില്ലയിലും താന്‍ പര്യടനം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടന്നേക്കും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: will come in power in karnataka 10 lakh job in five year says rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..