'അയോധ്യയില്‍ ചാവേറാക്രമണം, റഡാര്‍ ലിസ്റ്റില്‍ മോദി'; PFI നേതാവ് ഭീഷണിക്കത്ത് അയച്ചതായി BJP എംഎല്‍എ


കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും നിരോധനമുണ്ട്.

Photo: .facebook.com/PopularFrontKeralaPage

ന്യൂഡൽഹി: ഭീകരവാദ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ തനിക്ക് ഭീഷണിക്കത്ത് ലഭിച്ചതായി ബിജെപി എംഎൽഎയുടെ പരാതി. മഹാരാഷ്ട്രയിലെ വിജയ്കുമാർ ദേശ് മുഖിനാണ് പിഎഫ്ഐ അംഗത്തിന്റെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷാഫി ബിരാജ്ദാർ എന്നയാൾക്കെതിരെയാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്.

അയോധ്യ രാം മന്ദിർ, കൃഷ്ണ ജന്മഭൂമി മന്ദിർ തുടങ്ങിയിടങ്ങളിൽ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ റഡാറിൽ ഉണ്ടെന്നും തലയറുക്കുമെന്നും ഭീഷണിക്കത്തിൽ പറയുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സോലാപുർ പോലീസ് അന്വേഷണം ആരംഭിച്ചു.കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ടിന് പുറമെ ഇതുമായി ബന്ധപ്പെട്ട ഉപസംഘടനകള്‍ക്കും നിരോധനമുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടും.

കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

Content Highlights: Will bomb Ayodhya, Mathura; PM Modi on radar: PFI member writes to BJP MLA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented