ശിവ്രാജ് സിംഗ് ചൗഹാൻ| Photo: ANI
ഭോപ്പാല്‍: ലവ് ജിഹാദിനെതിരെ കര്‍ശന മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ആരെങ്കിലും മതപരിവര്‍ത്തനം ആസൂത്രണം ചെയ്യുകയോ അതുപോലെ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവര്‍ നശിപ്പിക്കപ്പെടുമെന്ന് ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
'സര്‍ക്കാര്‍ എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാ മതങ്ങള്‍ക്കും ജാതികള്‍ക്കും. ഒരു വിവേചനവുമില്ല. പക്ഷേ ആരെങ്കിലും ഞങ്ങളുടെ പെണ്മക്കളോട് വെറുപ്പുളവാക്കുന്ന എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ നിങ്ങളെ തകര്‍ക്കും', ചൗഹാന് പറഞ്ഞു. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിവാഹങ്ങള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നതിനിടെയാണ് ചൗഹാന്റെ പരാമര്‍ശം.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചുവടുപിടിച്ച് മധ്യപ്രദേശും വിവാഹത്തിനുവേണ്ടിയുള്ള മതംമാറ്റത്തിനെതിരായ നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
ഓര്‍ഡിനന്‍സ് അനുസരിച്ച്, ബലപ്രയോഗം, വഞ്ചന, പ്രലോഭനം അല്ലെങ്കില്‍ പ്രേരണ എന്നിവയിലൂടെ വിവാഹത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മിശ്ര വ്യക്തമാക്കിയിരുന്നു. അതേസമയം, സുപ്രീം കോടതി ജഡ്ജി മദന്‍ ലോകൂര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ഇത്തരമൊരു നീക്കത്തില്‍ ആശങ്ക അറിയിച്ചിരുന്നു.
Content Highlights: ‘Will be destroyed’: MP CM Shivraj Singh Chouhan warns against ‘Love Jihad’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..