'ഇത്രയും കാലം ആ നാലുചുവരുകള്‍ക്കുള്ളില്‍, ഇനി കുറെ യാത്രചെയ്യണം; കേരളത്തില്‍ ഉടന്‍വരും' -പേരറിവാളന്‍


പ്രശാന്ത് കാനത്തൂര്‍

''വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ ആലോചന നടത്തുന്നുണ്ട്. എന്തായാലും ഉടന്‍ ഉണ്ടാവില്ല''. കേരളത്തില്‍നിന്ന് പെണ്ണന്വേഷിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ഇടയില്‍ക്കയറി പറഞ്ഞു.

ചെന്നൈ ടി. നഗറിലെ സി.പി.എം. ഓഫീസിനു മുന്നിൽ പേരറിവാളനും അർപുതമ്മാളും

ചെന്നൈ: നീണ്ട വര്‍ഷം ജയില്‍വാസം അനുഭവിച്ച തനിക്ക് ഇനി സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കണമെന്ന് രാജീവ്ഗാന്ധി വധക്കേസില്‍ കുറ്റവിമുക്തനായ പേരറിവാളന്‍. ''32 വര്‍ഷമാണ് ജയിലിലെ നാലുചുവരുകള്‍ക്കുള്ളില്‍ ജീവിച്ചത്. ഇനി യാത്രകള്‍ ചെയ്യണം, കുറെ മനുഷ്യരെ കാണണം. സ്വാതന്ത്ര്യം അനുഭവിക്കണം'' ചെന്നൈയിലെ സി.പി.എം. ഓഫീസ് കവാടത്തില്‍ അമ്മ അര്‍പുതമ്മാളിനെ ചേര്‍ത്തുപിടിച്ച് പേരറിവാളന്‍ പറഞ്ഞു.

പല ചോദ്യങ്ങള്‍ക്കും പൊട്ടിച്ചിരിച്ചായിരുന്നു മറുപടി. ''നന്ദിപറയേണ്ടവരുടെ നീണ്ട പട്ടികയുണ്ട്. അവരെയാക്കെ കാണും. കേരളത്തിലും ഉടന്‍ വരും. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെയും ജസ്റ്റിസ് കെ.ടി. തോമസിന്റെയും മനുഷ്യാവകാശപ്രവര്‍ത്തകന്‍ മുകുന്ദന്‍ സി. മേനോന്റെയുമൊക്കെ വീടുകളിലേക്കു പോകണം. കേരളത്തില്‍ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. ഇപ്പോള്‍ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ എവിടെ വേണമെങ്കിലും സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാമല്ലൊ'' -പേരറിവാളന്‍ പറഞ്ഞു.

ഹൃദയത്തോട് ചേര്‍ത്തുവെച്ച ഇടമാണ് കേരളമെന്ന് അര്‍പുതമ്മാളും പറയുന്നു. ''കേരളവുമായി വലിയ ആത്മബന്ധമുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വീട്ടില്‍ വന്ന ഓര്‍മകള്‍ ഇന്നും മനസ്സിലുണ്ട്.

അദ്ദേഹമാണ് മകന് നീതിലഭിക്കുമെന്ന് ആദ്യമായി പ്രതീക്ഷ പകര്‍ന്നത്. കേരളത്തിലെ എത്രയോ ജനങ്ങള്‍ മകന്റെ നീതിക്കായി ഒപ്പം നിന്നു.'' -അര്‍പുതമ്മാള്‍ വാചാലയായി. വിവാഹകാര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ''ഇപ്പോള്‍ സ്വതന്ത്രനായതല്ലേ ഉളളൂ'' എന്നു തമാശ പൊട്ടിച്ചു പേരറിവാളന്‍.

''വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ ആലോചന നടത്തുന്നുണ്ട്. എന്തായാലും ഉടന്‍ ഉണ്ടാവില്ല''. കേരളത്തില്‍നിന്ന് പെണ്ണന്വേഷിക്കുന്നുണ്ടെന്ന് പേരറിവാളന്റെ അഭിഭാഷകന്‍ സെല്‍വരാജും ഇടയില്‍ക്കയറി പറഞ്ഞു.

രാജീവ് വധക്കേസിലെ മറ്റു ആറു പ്രതികളും മോചനത്തിന് അര്‍ഹരാണെന്നും അതുണ്ടാകുമെന്നും പേരറിവാളന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ജയിലില്‍ അനുഭവിച്ച മാനസികസമ്മര്‍ദം താങ്ങാവുന്നതിലപ്പുറമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''അവസാന 12 വര്‍ഷം ജയിലിനകത്തുനിന്ന് അതിശക്തമായ നിയമപോരാട്ടമാണ് നടത്തിയത്. അമ്മയും നീതിതേടി അലയുന്നുണ്ടായിരുന്നു. ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഏറെ സന്തോഷം തോന്നുന്നത് അമ്മയുടെ സന്തോഷം കണ്ടാണ്.'' -പേരറിവാളന്‍ പറഞ്ഞു. തന്റെ മോചനത്തെത്തുടര്‍ന്നുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ചും എല്‍.ടി.ടി.ഇ.യെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല.


Watch Video | രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ | Perarivalan

Content Highlights: will be coming to kerala soon says perarivalan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented