പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും-ഗുപ്കര്‍ സഖ്യം


മെഹ്ബൂബ മുഫ്തി മാധ്യമപ്രവർത്തകരെ കാണുന്നു. | ഫോട്ടോ:എ.എൻ.ഐ.

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് ജമ്മുകശ്മീരിലെ ഗുപ്കര്‍ സഖ്യം. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഗുപ്കര്‍ സഖ്യം ചര്‍ച്ച നടത്തിയിരുന്നു.

പിഡിപി നേതാവ് മെഹബൂബ മുഫ്തി, തരിഗാമി, ഫാറൂഖ് അബ്ദുല്ല എന്നിവര്‍ സര്‍കക്ഷിയോഗത്തില്‍ പങ്കെടുക്കും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്നും ഗുപ്കര്‍ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതും കേന്ദ്രഭരണപ്രദേശവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീരിലെ നേതാക്കളെ സര്‍കക്ഷിയോഗത്തിന് ക്ഷണിക്കുന്നത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരിലെ ഏഴുരാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഗുപ്കര്‍ സഖ്യത്തിന് രൂപം നല്‍കിയത്. ഫാറൂഖ് അബ്ദുളളയാണ് സഖ്യത്തിന് നേതൃത്വം നല്‍കുന്നത്.

Content Highlights:will attend PM's all party meeting - Gupkar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented