സുകോവിൽ വ്യാപിക്കുന്ന കാട്ടുതീ | Photo: Twitter|NBirenSingh
കൊഹിമ: നാഗാലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ വ്യാപിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി.
നാഗാലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയിലെ താഴ്വര മേഖലയാണ് സുകോ. മേഖലയില്‍ നിന്നാരംഭിച്ച കാട്ടുതീ മണിപ്പുരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
സുകോവില്‍ ചൊവ്വാഴ്ച മുതലാണ് കാട്ടുതീ ആരംഭിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സുകോവില്‍ ആകാശനിരീക്ഷണം നടത്തിയിരുന്നു. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായ സഹകരണവും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായും ബിരേന്‍ സിങ് ട്വീറ്റ് ചെയ്തു.
Content Highlights: Wildfire in Nagaland's Dzukou Range Spreads to Manipur; Biren Singh Seeks NDRF,
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..