കൊഹിമ: നാഗാലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയില്‍ വ്യാപിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി. 

നാഗാലാന്‍ഡ്-മണിപ്പുര്‍ അതിര്‍ത്തിയിലെ താഴ്‌വര മേഖലയാണ് സുകോ. മേഖലയില്‍ നിന്നാരംഭിച്ച കാട്ടുതീ മണിപ്പുരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. 

സുകോവില്‍ ചൊവ്വാഴ്ച മുതലാണ് കാട്ടുതീ ആരംഭിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് സുകോവില്‍ ആകാശനിരീക്ഷണം നടത്തിയിരുന്നു. വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായ സഹകരണവും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായും ബിരേന്‍ സിങ് ട്വീറ്റ് ചെയ്തു.

Content Highlights: Wildfire in Nagaland's Dzukou Range Spreads to Manipur; Biren Singh Seeks NDRF,