ന്യൂഡല്‍ഹി: അടുത്തിടെ ബെംഗളൂരുവില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട സ്‌ക്വാഡ്രോന്‍ ലീഡര്‍ സമിര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയില്‍ ചേരും. 

ഇതുമായി ബന്ധപ്പെട്ട നടന്ന സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഇവര്‍ വിജയിച്ചു. തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയില്‍ ചേരുന്ന ഇവര്‍ 2020 ജനുവരിയില്‍ സേനയുടെ ഭാഗമാകും. റിട്ട.എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

ഗരിമയുടെ ഭര്‍ത്താവ് സമിര്‍ അബ്രോള്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് എച്ച്.എ.എല്‍ വിമാനത്തവളത്തില്‍ വെച്ചുണ്ടായ അപടകടത്തിലാണ് മരിച്ചത്. സഹപൈലറ്റായ സിദ്ധാര്‍ത്ഥ നാഗിയും ഇവര്‍ പറത്തിയിരുന്ന മിറാഷ് 2000 വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. 

പറന്നുയര്‍ന്ന ശേഷം ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

Content Highlights: Wife Of Pilot Killed In Bengaluru's Mirage 2000 Crash To Join IAF