സേലം; സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രേവതി ഭര്‍ത്താവ് യേശുദാസുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു.

ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് രേവതി അമ്മയുമായി പോലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഭര്‍ത്താവിനെതിരേ രേവതി നല്‍കിയ പരാതിയുടെ സ്ഥിതി അന്വേഷിക്കാന്‍ എത്തിയപ്പോഴാണിത്.

തുടര്‍ന്ന് ഇരുവരും സ്വദേശമായ നാമക്കലിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് യേശുദാസ് ആസിഡുമായി എത്തി രേവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ രേവതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആക്രമണത്തില്‍ രേവതിയുടെ അമ്മയ്ക്കും പരിക്കുണ്ട്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിന് ശേഷം  ഒളിവില്‍ പോയ യേശുദാസിനെ  പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: wife dies after acid attack by her husband in salem