നിരീശ്വരവാദി കോടതിയില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ടോ?; ഹര്‍ജിയുമായി അഭിഭാഷകന്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ദിസ്പുര്‍: ഈശ്വര നാമത്തില്‍ എല്ലാവരും കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ നിർബന്ധിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുവഹാട്ടി ഹൈക്കോടതിയില്‍ അഭിഭാഷകന്റെ ഹര്‍ജി. നിരീശ്വരവാദിയോ അവിശ്വാസിയോ ആയ വ്യക്തിയെ കോടതിയില്‍ ഈശ്വരനാമത്തില്‍ ശപഥം ചെയ്യാന്‍ നിർബന്ധിക്കുന്നതിനെതിരേയാണ് അഭിഭാഷകനായ ഫസ്‌ലുസ്സമാന്‍ മസുംദാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന പുരോഗമനപരവും ശാസ്ത്രചിന്തയ്ക്കും തടസ്സം സൃഷ്ടിക്കുന്നതാണ് 1969-ലെ 'ഓത്ത് ആക്ട്' അനുസരിച്ച് കോടതികളില്‍ തുടരുന്ന ഈ പതിവെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയില്‍ ഒരു വ്യക്തിയ്ക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യണമെന്ന് നിയമത്തിന്റെ ഫോം 1, വകുപ്പ് 6 എന്നിവ നിഷ്‌കര്‍ഷിച്ചിരിക്കുന്നതായി മസുംദാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിശ്വാസികളുടേയും അവിശ്വാസികളുടേയും അവകാശങ്ങള്‍ക്ക് ഭരണഘടനയുടെ 25-ാം അനുച്ഛേദം ഒരേരീതിയില്‍ സംരക്ഷണം നല്‍കുന്ന സ്ഥിതിയ്ക്ക് നിരീശ്വരവാദിയായ ഒരു വ്യക്തി ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടോയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.അമാനുഷികശക്തിയിലോ അസ്തിത്വത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്നും മതനിരപേക്ഷതയും പുരോഗമനചിന്തയും ശാസ്ത്രീയബോധവുമുള്ള പൗരനെന്ന നിലയില്‍ സാഹോദര്യം, മനുഷ്യത്വം എന്നിവയില്‍ കവിഞ്ഞൊരു മതമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മജുംദാര്‍ പറയുന്നു. യാതൊരുവിധത്തിലുമുള്ള മതപരമായ അനുഷ്ഠാനങ്ങളും വ്യക്തിജീവിതത്തില്‍ പിന്തുടരുന്നില്ലെന്നും അതിനാല്‍ തന്നെ ഈശ്വരന്‍ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും മജുംദാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഏതെങ്കിലും മതത്തിലോ അതിമാനുഷികശക്തിയിലോ വിശ്വസിക്കാതിരിക്കാനുള്ള അവകാശം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശത്തോടൊപ്പം ഏതെങ്കിലും മതം പിന്തുടരാതിരിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും മജുംദാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മതവുമായും ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കാത്ത നിരവധി പേര്‍ ഉണ്ടാകാമെന്നും ഒരു മതത്തിലും വിശ്വസിക്കാതെ തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും മജുംദാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Content Highlights: The Oaths Act 1969, Why make everyone swear in name of God, lawyer petitions, Gauhati High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented