Mohan Bhagwat | Photo: Ajit Solanki/ AP
നാഗ്പുര്‍: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി പ്രശ്നം സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്ലാ പള്ളികളിലും എന്തിനാണ് ശിവലിംഗം തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു.
"നമുക്ക് ചില സ്ഥലങ്ങളോട് പ്രത്യേക ഭക്തിയുണ്ട്. നമ്മള് അവയെ കുറിച്ച് സംസാരിച്ചു. പക്ഷേ നമ്മള് ദിവസവും പുതിയ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരരുത്. നമ്മള് എന്തിന് തര്‍ക്കങ്ങള്‍ വര്‍ധിപ്പിക്കണം. നമുക്ക് ഗ്യാന്‍വാപിയോട് പ്രത്യേക ഭക്തിയുണ്ട്, അതിനാല്‍ പലതും ചെയ്യുന്നു. പക്ഷേ, എല്ലാ പള്ളികളിലും ശിവലിംഗം തേടിപ്പോകുന്നതെന്തിന്?" - അദ്ദേഹം ചോദിച്ചു.
ഗ്യാന്‍വാപി പ്രശ്നം നടന്നുകൊണ്ടിരിക്കുന്നതാണെന്നും പക്ഷേ ചരിത്രം മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുസ്ലിങ്ങളോ ഹിന്ദുക്കളോ അതിന് ഉത്തരവാദികളല്ല. അത് ആ സമയത്ത് സംഭവിച്ചതാണ്. അതുകൊണ്ടുതന്നെ ആ വിഷയം പെരുപ്പിച്ച് സമൂഹത്തിനുള്ളില്‍ വേര്‍തിരിവു സൃഷ്ടിക്കാന്‍ ശ്രമിക്കരുതെന്നും ആര്‍എസ്എസ്. മേധാവി ആവശ്യപ്പെട്ടു.
Content Highlights: "Why Look For Shivling In Every Mosque": RSS Chief Amid Gyanvapi Row
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..