ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരേ പ്രസ്താവന നടത്തരുത്; രാംദേവിന് സുപ്രീംകോടതിയുടെ വിമർശം


ബാബാ രാംദേവ്| Photo: ANI

ന്യൂഡല്‍ഹി: അലോപ്പതി പോലുള്ള ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തുന്നതില്‍ യോഗ ഗുരു ബാബ രാംദേവിനെ വിമര്‍ശിച്ച് സുപ്രീംകോടതി. വാക്‌സിനേഷനുകള്‍ക്കും ആധുനിക മരുന്നുകള്‍ക്കുമെതിരായ പ്രചാരണങ്ങളും നെഗറ്റീവ് പരസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെ വാക്കാല്‍ വിമര്‍ശിച്ചത്.

'ബാബാ രാംദേവിന് എന്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ തന്റെ സംവിധാനം ജനകീയമാക്കാന്‍ സാധിക്കും. എന്നാല്‍, അദ്ദേഹം മറ്റു സംവിധാനങ്ങളെ എന്തിന് വിമര്‍ശിക്കണം. നമ്മള്‍ എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. യോഗയെ അദ്ദേഹം ജനകീയമാക്കി. എന്നാല്‍ മറ്റു സംവിധാനങ്ങളെ വിമര്‍ശിക്കരുത്. എല്ലായ്‌പ്പോഴും തന്റെ സംവിധാനം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹത്തിന് എന്ത് ഉറപ്പാണുള്ളത്. ഡോക്ടര്‍മാരുടെ സംവിധാനങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനാകില്ല. മറ്റു സംവിധാനങ്ങളെ ആക്ഷേപിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വയം നിയന്ത്രിക്കണം', ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞു.ജസ്റ്റിസുമാരായ ഹിമാ കോലിയും സി.ടി. രവികുമാറും ബെഞ്ചില്‍ അംഗങ്ങളായിരുന്നു. ഐഎംഎയുടെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആയുഷ് കമ്പനികള്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതായി ഐഎംഎ ആരോപിച്ചു.


Content Highlights: Why Is Baba Ramdev Accusing Allopathy Doctors-Supreme Court Fumes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented