ഇന്‍ഡൊനീഷ്യ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം; കെജ്‌രിവാള്‍ പറഞ്ഞതിന്റെ യാഥാര്‍ഥ്യമെന്ത് ?


ഇന്തോനേഷ്യയുടെ കറൻസിയിലെ ഗണേഷ ഭഗവാന്റെ ചിത്രം അടയാളപ്പെടുത്തിയിരിക്കുന്നു | photo : /twitter.com/Saurabh_MLAgk

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മെച്ചപ്പെടാന്‍ നോട്ടുകളില്‍ ലക്ഷ്മീ ദേവിയുടേയും ഗണപതിയുടെയും ചിത്രമുള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇന്‍ഡൊനീഷ്യയെ ഉദാഹരണം കാണിച്ചാണ് അദ്ദേഹം ഈ വിഷയമവതരിപ്പിച്ചത്. ഇന്‍ഡൊനീഷ്യയ്ക്ക് ഗണപതിയുടെ ചിത്രം നോട്ടിലുള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് നമുക്കായിക്കൂടെന്നാണ് പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചത്. ഇതുന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്കപ്പുറം സര്‍വ്വശക്തനായ ഈശ്വരന്റെ അനുഗ്രഹം നമുക്കാവശ്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇന്‍ഡൊനീഷ്യയില്‍ ഇങ്ങനെ: ഇന്‍ഡൊനീഷ്യയില്‍ 20,000 റുപിയയുടെ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. കറന്‍സി നോട്ടില്‍ ഗണപതിയുടെ ചിത്രമുള്ള ഒരേയൊരു രാജ്യം കൂടിയാണിത്. അതിനോടൊപ്പം കി ഹാജര്‍ ദേവന്തരയുടെ ചിത്രവും നോട്ടിന്റെ മുന്‍വശത്തുണ്ട്. നോട്ടിന്റെ പിന്‍ഭാഗത്ത് കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയുടെ ചിത്രമാണുളളത്. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള മുസ്ലീം രാജ്യവും മൂന്നാമത്തെ വലിയ ജനാധിപത്യരാഷ്ട്രവുമാണ് ഇന്‍ഡൊനീഷ്യ. ഇസ്ലാമിന് പുറമേ ഹിന്ദുമതവും ബുദ്ധമതവും ഉള്‍പ്പെടെ ആറു മതങ്ങളെയാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്.

ജനസംഖ്യയുടെ 1.7 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. എന്നിരുന്നാലും, ഹിന്ദുമതവുമായി ഇന്തോനീഷ്യക്കാരുടെ ദീര്‍ഘകാല ബന്ധം കാണിക്കുന്ന നിരവധി ചരിത്ര സ്ഥലങ്ങള്‍ അവിടെയുണ്ട്.ഇന്‍ഡൊനീഷ്യയുടെ ചില ഭാഗങ്ങള്‍ ചോള രാജവംശത്തിന്റെ ഭരണത്തിന്റെ കീഴിലായിരുന്നു. അവിടെ നിരവധി ക്ഷേത്രങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ജ്ഞാനത്തിന്റെയും കലയുടെയും ശാസ്ത്രത്തിന്റെ ദേവന്‍ എന്ന നിലയിലാണ് ഇന്തോനേഷ്യ ഗണപതിയുടെ ചിത്രം അവരുടെ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് കരുതുന്നത്.

കെജ്‌രിവാള്‍ പറഞ്ഞത്

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്താന്‍ നമ്മള്‍ വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. അതേ സമയം കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രമുണ്ടെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അനുഗ്രഹം ലഭിക്കും. ഇന്‍ഡൊനീഷ്യ ഒരു മുസ്ലിം രാഷ്ട്രമാണ്. 85 ശതമാനം മുസ്ലിങ്ങളും രണ്ടു ശതമാനം മാത്രം ഹിന്ദുക്കളുമാണവിടെയുള്ളത്. എന്നിട്ടും അവരുടെ കറന്‍സിയില്‍ ഗണപതിയുടെ ചിത്രമുണ്ട്.

Content Highlights: Arvind Kejriwal,Indonesia, currency


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented