ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ മറ്റുരാജ്യങ്ങള്‍ വിജയിച്ചതായി കാണുമ്പോഴും ഇന്ത്യയ്ക്ക് വീഴ്ച സംഭവിച്ചത് എന്തുകൊണ്ടാണെന്ന് 21 ദിവസത്തിനകം കോവിഡിനെ തോല്‍പ്പിക്കുമെന്ന വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം.
'സെപ്റ്റംബര്‍ 30 ഓടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം ആകുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. എന്നാല്‍ എനിക്ക് തെറ്റുപറ്റി. സെപ്റ്റംബര്‍ 20 ഓടെ തന്നെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷമാകും. സെപ്റ്റംബര്‍ അവസാനത്തോടെ 65 ലക്ഷത്തോളം കോവിഡ് രോഗികള്‍ രാജ്യത്തുണ്ടാകും' - മുന്‍ ധനമന്ത്രി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണിന്റെ പ്രയോജനം രാജ്യത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
The only country that is not reaping the benefit of the lockdown strategy appears to be India
— P. Chidambaram (@PChidambaram_IN) September 5, 2020
PM Modi who promised that we will defeat coronavirus in 21 days must explain why India failed when other countries seem to have succeeded
2020 - 21 ലെ ആദ്യപാദത്തിലും സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയതിനെപ്പറ്റി കേന്ദ്ര ധന മന്ത്രാലയത്തിന് വിശദീകരിക്കാന്‍ കഴിയുന്നില്ല. സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന പഴയ വിശദീകരണം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 15 മാസംമുമ്പ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമം ജനങ്ങള്‍ ഇനിയും മറന്നിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: Why India failed in fight against COVID 19 - asks P Chidambaram