'നിങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല? '; സ്വര ഭാസ്‌കറിനോട് മമത ബാനര്‍ജി


2 min read
Read later
Print
Share

Swara Bhasker| Mamata Banerjee | Photo: twitter.com|ReallySwara and ANI

മുംബൈ: നിങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്ന് നടി സ്വര ഭാസ്‌കറിനോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുംബൈയില്‍ ഒരു സംവാദത്തില്‍ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സുധ ഭരദ്വാജിന്റെ മോചനം മുന്‍നിര്‍ത്തി യുഎപിഎ സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോഴാണ് മമത ഇക്കാര്യം ചോദിച്ചത്. നിങ്ങള്‍ ശക്തയായ വനിതയാണെന്ന് സ്വര ഭാസ്‌കറിനെ മമത പ്രശംസിച്ചു.

രാജ്യദ്രോഹ നിയമവും യു.എ.പി.എ വകുപ്പുകളും കേന്ദ്ര സര്‍ക്കാര്‍ വിവേചനത്തിനായി ഉപയോഗിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു. ദൈവത്തില്‍ നിന്നുള്ള പ്രസാദം പോലെ യു.എ.പി.എയും രാജ്യദ്രോഹ കുറ്റങ്ങളും വിതരണം ചെയ്യുന്ന ഒരു സര്‍ക്കാരുണ്ട്. അവരെ പ്രാര്‍ഥിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ജോലി ചെയ്യുന്നതില്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നു. പ്രതിരോധം നിലനിര്‍ത്താന്‍ തങ്ങളുടെ ജീവിതവും തൊഴിലും നഷ്ടപ്പെടുത്തുന്ന കലാകാരന്മാര്‍ നിരവധിയാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരായ മുനാവര്‍ ഫാറൂഖി, അദിതി മിത്തല്‍, അഗ്രിമ ജോഷ്വ എന്നിവരെ ഭരണപക്ഷം ലക്ഷ്യമിടുന്നെന്നും മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഫാറൂഖി ഒരു മാസം ജയിലില്‍ കിടന്നുവെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. ചില ഹാസ്യനടന്മാര്‍ക്ക് അവസരം നല്‍കിയതിന് വേദികള്‍ പോലും നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്നും സ്വര ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മമത ബാനര്‍ജി ആരോപിച്ചു. യു.എ.പി.എ സാധാരണ പൗരന്മാര്‍ക്കുള്ളതല്ല, മറിച്ച് ബാഹ്യശക്തികളില്‍ നിന്നുള്ള സംരക്ഷണത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടിയുള്ളതാണെന്നും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുബൈയിലെത്തിയ മമത ബാനര്‍ജി സംവാദത്തില്‍ പറഞ്ഞു.

കാര്‍ക്കശ്യ സ്വഭാവമുള്ള നിയമങ്ങളെക്കുറിച്ച് പ്രത്യേകിച്ച് യുഎപിഎയുടെ ദുരുപയോഗത്തെക്കുറിച്ചായിരുന്നു മമതാ ബാനര്‍ജിയോടുള്ള തന്റെ ചോദ്യമെന്ന് സ്വര പിന്നീട് പ്രതികരിച്ചു. ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനൊപ്പമല്ലെന്ന അവരുടെ ഉറപ്പ് കേള്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒപ്പം ഒവര്‍ പ്രശംസിച്ചതില്‍ സന്തോമുണ്ടെന്നും സ്വര മാധ്യമങ്ങളോട് പ്രതികരിച്ചു. സംവാദത്തിന്റെ വീഡിയോ സ്വര ഭാസ്‌കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

Content Highlights: 'Why Don't You Join Politics?' West Bengal CM Mamata Banerjee Asks Swara Bhasker

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
NewsClick

1 min

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍; റെയ്ഡിന് പിന്നാലെ അറസ്റ്റ്

Oct 3, 2023


Delhi

1 min

നേപ്പാളില്‍ ഭൂചലനം; ഡല്‍ഹിയിലടക്കം പ്രകമ്പനം, ഭയന്ന് കെട്ടിടങ്ങളില്‍നിന്ന് പുറത്തിറങ്ങി ജനം | VIDEO

Oct 3, 2023


Yechury

1 min

മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ രാജ്യത്തിന്‌ കാരണം അറിയണം; ഡല്‍ഹിയിലെ റെയ്ഡില്‍ യെച്ചൂരി

Oct 3, 2023


Most Commented