കക്കോലി ഘോഷ് ദസ്തിദാർ
ന്യൂഡല്‍ഹി: വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയില്‍ ലോക്സഭയില്‍ വഴുതന പച്ചക്ക് കടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി. ബരാസത്തില്‍ നിന്നുള്ള എംപിയായ കക്കോലി ഘോഷ് ദസ്തിദാറാണ് സഭയില്‍ പച്ചക്ക് പച്ചക്കറി കടിച്ച് പാചകവാതക വിലവര്‍ധനവിനെതിരേ പ്രതിഷേധിച്ചത്. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച അനുവദിച്ച സ്പീക്കര്‍ക്ക് നന്ദി പറഞ്ഞ എംപി ഏറെക്കാലത്തിന് ശേഷമാണ് വിഷയം ചര്‍ച്ച ചെയ്യുന്നതെന്നും ചൂണ്ടിക്കാണിച്ചു.
പച്ചക്കറികള്‍ പച്ചക്ക് കഴിക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന് കക്കോലി ഘോഷ് ചോദിച്ചു. തുടര്‍ന്ന് അവര്‍ കൈയില്‍ കരുതിയ പച്ച വഴുതനയില്‍ കടിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാചകവാതകത്തിന്റെ വില നാല് മടങ്ങാണ് വര്‍ധിച്ചതെന്ന് അവര്‍ പറഞ്ഞു. 600-ല്‍ നിന്ന് അതിപ്പോള്‍ 1100 ആണ്. പാചകവാതകവില വര്‍ധന പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷനും തുടര്‍ച്ചയായ പ്രതിഷേധത്തേയും തുടര്‍ന്ന് രണ്ട് തവണ നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ലോക്സഭ ഇന്ന് വിലക്കയറ്റ ചര്‍ച്ച ആരംഭിച്ചത്. കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷനും പിന്‍വലിച്ചു.
Content Highlights: Why A Trinamool MP Bit Into Brinjal In Parliament
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..