'മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി, അപമാനം എങ്ങനെ സഹിക്കും'-കുറിപ്പെഴുതി ആത്മഹത്യ


താനും വേറൊരു സ്ത്രീയും നിൽക്കുന്ന ചിത്രം കമ്പ്യൂട്ടറിന്റെ സഹായത്തോടെ മോർഫ് ചെയ്ത് പ്രചരിപ്പിക്കും എന്ന് ശിഷ്യൻ ആനന്ദ് ഗിരി ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്. അരുമ ശിഷ്യൻ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായിരിക്കുന്നത്.

അമിത് ഷാ, യോഗി ആദിത്യനാഥ്, സ്വാമി നരേന്ദ്രഗിരി (ഇടത്), നരേന്ദ്ര ഗിരിയുടെ കുറിപ്പ് (വലത്) | Photo: AP

ഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ നരേന്ദ്രഗിരിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വെച്ചായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്. രാജ്യത്തെ സംന്യാസിമാരില്‍ പ്രമുഖനായ ഒരാളുടെ ആത്മഹത്യ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്ര ഗിരിയുടെ ശിഷ്യൻ ആനന്ദ് ഗിരി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നീണ്ട ആത്മഹത്യ കുറിപ്പ് എഴുതി വെച്ചായിരുന്നു അഖാഡ നേതാവിന്റെ ആത്മഹത്യ. അഖില ഭാതീയ അഖാഡ പരിഷത്തിന്റെ ലെറ്റർ ഹെഡിൽ എഴുതിയ ഏഴ് പേജ് വരുന്ന ആത്മഹത്യ കുറിപ്പാണ് പോലീസ് കണ്ടെടുത്തത്. കുറിപ്പിൽ മരണത്തിന്റെ കാരണക്കാരായവരേയും സൂചിപ്പിക്കുന്നുണ്ട്.

ബഗ്ഗംബരി ഗഡ്ഡി മഠത്തിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉച്ച കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തു വരാത്തതിനെ തുടർന്ന് ശിഷ്യന്മാർ വാതിലിൽ ചെന്ന് മുട്ടുകയായിരുന്നു. എന്നാൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തേക്ക് കടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത് തന്നെ ഏഴ് പേജ് നീണ്ട ആത്മഹത്യ കുറിപ്പും കണ്ടെടുത്തിരുന്നു. താൻ ഏറെ അസ്വസ്ഥനായിരുന്നു എന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം തന്നെ ഒരു വീഡിയോയും അദ്ദേഹം ചിത്രീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അറസ്റ്റ് ചെയ്തത്.

സ്ത്രീക്കൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി

താനും വേറൊരു സ്ത്രീയും നിൽക്കുന്ന ചിത്രം കമ്പ്യൂട്ടറിന്റെ സഹായത്തോടെ മോർഫ് ചെയ്ത് പ്രചരിപ്പിക്കും എന്ന് ശിഷ്യൻ ആനന്ദ് ഗിരി ഭീഷണിപ്പെടുത്തി എന്നാണ് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ഒരു അപമാനം താങ്ങാൻ സാധിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു.

ഇന്ന് എനിക്ക് ഒരു വിവരം കിട്ടി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു സ്ത്രീക്കൊപ്പമുള്ള എന്റെ ഫോട്ടോ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആനന്ദ് ഗിരി ഉണ്ടാക്കുമെന്നും എന്നെ അപമാനിക്കാൻ വേണ്ടി അത് ഉപയോഗിക്കുമെന്നുമുള്ള വിവരം. എന്റെ ഭാഗം ന്യായീകരിക്കാൻ എനിക്ക് സാധിക്കും. പക്ഷെ അതു കൊണ്ടുണ്ടാകുന്ന അപമാനം ഞാൻ എങ്ങനെയാണ് സഹിക്കുക. എനിക്ക് അതിനുള്ള ധൈര്യമില്ല. ഫോട്ടോ എല്ലാ ആളുകളിലും എത്തിയാൽ എന്തൊക്കെ വിശദീകരണമാണ് നൽകാൻ കഴിയുക. ഇത് എന്നെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. അത് കൊണ്ടാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു.

Anandgiri
ആനന്ദ് ഗിരി | Photo: PTI

അരുമ ശിഷ്യൻ ശത്രുവാകുമ്പോൾ

നരേന്ദ്ര ഗിരിയുടെ ഏറ്റവും അടുത്ത, വിശ്വസ്തനായ ശിഷ്യന്മാരിൽ ഒരാളായിരുന്നു ആനന്ദ് ഗിരി. എന്നാൽ നരേന്ദ്ര ഗിരിയുമായുള്ള ചില തർക്കങ്ങളെ തുടർന്ന് ഒരു വർഷം മുമ്പ് അദ്ദേഹത്തെ മഠത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ആനന്ദ് ഗിരി നരേന്ദ്ര ഗിരിയുമായി വീണ്ടും അടുക്കുകയായിരുന്നു. ഗുരുവിന്റെ കാലിൽ വീണ് തനിക്ക് പറ്റിയ തെറ്റിന് വേണ്ടി യാചിക്കുന്ന ആനന്ദ് ഗിരിയുടെ ദൃശ്യങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. എന്നാൽ ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല, വീണ്ടും വഷളാവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


അഖാഡ പരിഷത്തിന്റെ തലപ്പത്തേക്ക്

2016 മാർച്ചിലാണ് നരേന്ദ്ര ഗിരി അഖാഡ പരിഷത്തിന്റെ അധ്യക്ഷനാകുന്നത്. 2019 ഒക്ടോബറിൽ വീണ്ടും അദ്ദേഹത്തെ അഖാഡ പരിഷത്ത് അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു.

narendra giri
നരേന്ദ്രഗിരിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും / ഫയല്‍ചിത്രം / PTI

ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം

ഉന്നത രാഷ്ട്രീയക്കാരുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന സംന്യാസി നേതാവായിരുന്നു നരേന്ദ്രഗിരി. ആത്മഹത്യയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ്, ജെപി നദ്ദ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര ഗിരിയുടെ മരണം അങ്ങേയറ്റം ദുഖകരമാണ്. സംന്യാസ സമൂഹത്തെ ഒന്നിച്ച് കൊണ്ടു പോകുന്നതിൽ അദ്ദേഹം വലിയൊരു പങ്കു വഹിച്ചുവെന്ന് മോദി ട്വീറ്റ് ചെയ്തു.

നരേന്ദ്രഗിരിയുടെ മരണം നികത്താനാകാത്ത നഷ്ടമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്.

മഹന്ദ് നരേന്ദ്രഗിരിയുടെ ആത്മഹത്യ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തത്.

Content Highlights: Who was Mahant Narendra Giri, the seer who died by suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented