പി.ചിദംബരം| Photo: ANI
ന്യൂഡല്‍ഹി: ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണമെന്നും ബിഹാര്‍ തിരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. ബിജെപിയുടെ വിജയശതമാനം കുറഞ്ഞുവരികയാണെന്ന് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും ഉപതിരഞ്ഞെടുപ്പുകളെയും പരാമര്‍ശിച്ച് ചിദംബരം ചൂണ്ടിക്കാട്ടി.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഉപതിരഞ്ഞെടുപ്പുകള്‍ അടക്കം 381 നിയമസഭാ സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ 381 നിയമസഭാ സീറ്റുകളില്‍ 319 എണ്ണം ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകളില്‍ 163ല്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായതെന്ന് ചിദംബരം പറഞ്ഞു.
'ആരാണ് പറഞ്ഞത് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന്? ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണം. ഇത് ബിഹാറില്‍ തെളിയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', അദ്ദേഹം പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഒക്ടോബര്‍ 28ന് ആയിരുന്നു. ശേഷിക്കുന്ന രണ്ട് ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്ന്, ഏഴ് തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും.
Content Highlights: "Who Said BJP Cannot Be Defeated?" P Chidambaram Pins Hopes On Bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..