രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷവും അദാനി-മോദി ബന്ധം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യത സംബന്ധിച്ച് വിവരിക്കാനാകും ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുക എന്ന് പ്രതീക്ഷിച്ചെങ്കിലും വാര്‍ത്താസമ്മേളനത്തിലുടനീളം അദാനി വിഷയമാണ് രാഹുല്‍ ഉയര്‍ത്തിയത്. ജീവിത കാലം മുഴുവന്‍ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് രാഹുല്‍ അടിവരയിടുകയും ചെയ്തു.
അദാനിയുടെ ഷെല്‍ കമ്പനികള്‍ക്ക് ലഭിച്ച 20,000 കോടി രൂപ ആരുടേതാണെന്നതാണ് അദ്ദേഹം ഇന്ന് പ്രധാനമായും ഉന്നയിച്ച ചോദ്യം. ഇത് താന്‍ ഉന്നയിക്കുന്ന വളരെ ലളിതമായ ചോദ്യമാണെന്ന് പറഞ്ഞ രാഹുല്‍, ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ലെന്നും വ്യക്തമാക്കി.
ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോരാടുകയും ചെയ്യും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണ്. ഈ ഭീഷണികളെയോ അയോഗ്യതകളെയോ ജയില്‍ ശിക്ഷകളെയോ താന്‍ ഭയപ്പെടുന്നില്ല. സത്യമല്ലാതെ മറ്റൊന്നിലും എനിക്ക് താല്‍പര്യമില്ല. താന്‍ സത്യം മാത്രമേ സംസാരിക്കൂ, ഇത് എന്റെ ജോലിയാണ്. തന്നെ അയോഗ്യനാക്കുകയോ അറസ്റ്റുചെയ്യുകയോ ചെയ്താലും താന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. 'ഈ രാജ്യം എനിക്ക് എല്ലാം തന്നു, അതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ആദ്യ പ്രസംഗത്തില്‍ മോദിയുടെ കണ്ണുകളില്‍ താന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയുമെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Who's Rs 20,000 crore went to Adani's shell companies-rahul
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..